മോദി പദ്മാസന ചെയ്യുന്നത് കണ്ടിട്ടുണ്ടോ? രാഹുലിനെന്താ ഇപ്പൊ ഇങ്ങനെ? മുങ്ങിയത് യോഗ പഠിക്കാനോ?

മോദിയുടെ യോഗ പൊള്ളത്തരമാണെന്നാണ് രാഹുല്‍ പറയുന്നത്. യോഗയിലെ എല്ലാ ആസനകളും കാണിക്കുന്ന മോദി എന്തുകൊണ്ട് പദ്മാസന കാണിക്കുന്നില്ലെന്നും രാഹുല്‍ ചോദിക്കുന്നു.

  • Updated:
Subscribe to Oneindia Malayalam

ദില്ലി: ന്യൂഇയര്‍ ആഘോഷത്തിനായി വിദേശത്ത് പോയിരുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മടങ്ങിയെത്തിയതിനു പിന്നാലെ യോഗയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ചിരിക്കുകയാണ്. പദ്മാസന ചെയ്യാന്‍ മോദിക്ക് കഴിയുമോ എന്നാണ് രാഹുലിന്റെ ചോദ്യം. യോഗയില്‍ കഴിവ് തെളിയിച്ച മോദി പദ്മാസന ചെയ്യുന്നത് കണ്ടിട്ടുണ്ടോ എന്നും രാഹുല്‍ ചോദിക്കുന്നു.

പെട്ടെന്നെന്താ രാഹുല്‍ ഇങ്ങനെ ചോദിക്കാന്‍ കാരണമെന്നാണ് എല്ലാവരും ആലോചിക്കുന്നത്. മോദിയുടെ യോഗ പൊള്ളത്തരമാണെന്നാണ് രാഹുല്‍ പറയുന്നത്. യോഗയിലെ എല്ലാ ആസനകളും കാണിക്കുന്ന മോദി എന്തുകൊണ്ട് പദ്മാസന കാണിക്കുന്നില്ലെന്നും രാഹുല്‍ ചോദിക്കുന്നു. കോണ്‍ഗ്രസ് ദില്ലയില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. മോദിയുടെ പൊള്ളത്തരത്തെ യോഗയെ ഉദാഹരിച്ച് കാണിക്കുകയായിരുന്നു രാഹുല്‍.

എന്തുകൊണ്ട് പദ്മാസന കാണിക്കുന്നില്ല

സ്ഥിരമായി യോഗ ചെയ്യുന്ന ആളാണ് താനെന്നാണ് മോദിയുടെ വാദം. എന്നിട്ട് എന്തുകൊണ്ട് മോദി പദ്മാസന കാണിക്കുന്നില്ലെന്നാണ് രാഹുല്‍ ചോദിക്കുന്നത്. യോഗദിനത്തില്‍ മോദി യോഗ കാണിക്കുന്നത് ഞാനും നിങ്ങളും കണ്ടിട്ടുണ്ട്. മറ്റെല്ലാ ആസനകളും മോദി ചെയ്യാറുമുണ്ട് -രാഹുല്‍ പറയുന്നു.

എനിക്കും ചില ആസനകളൊക്കെ അറിയാം

തനിക്കും ചില യോഗ ആസനകളൊക്കെ അറിയാമെന്നും രാഹുല്‍ പറയുന്നു. എന്നാല്‍ യോഗയില്‍ വളരെയയധികം പ്രാഗത്ഭ്യം നേടിയ ആളല്ല താനെന്നും രാഹുല്‍.

സ്ഥിരമായി യോഗ ചെയ്യാത്ത ആള്‍ക്ക് പദ്മാസന വഴങ്ങില്ല

സ്ഥിരമായി യോഗ ചെയ്യാത്ത ആള്‍ക്ക് പദ്മാസന വഴങ്ങില്ലെന്നാണ് തന്റെ ഗുരു പറയുന്നതെന്ന് രാഹുല്‍ പറയുന്നു. സ്ഥിരമായി യോഗ ചെയ്യുന്നവര്‍ക്ക് മാത്രമേ പദ്മാസന വഴങ്ങുകയുള്ളൂവെന്നും രാഹുല്‍. മോദിയുടെ പൊള്ളത്തരം കാണിക്കുന്നതിന് വേണ്ടിയാണ് രാഹുലിന്റെ പുതിയ ആരോപണം

മോദിക്ക് ഒന്നും ചെയ്യാന്‍ കഴിവില്ല

യോഗയെ ഉദാഹരിച്ച് മോദിക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് രാഹുല്‍. ഒന്നിനും കഴിവില്ലാത്ത ആളാണ് മോദിയെന്നാണ് രാഹുല്‍ പറയുന്നത്. പദ്മാസനയുടെ മറവിലാണ് രാഹുലിന്റെ ആരോപണം.

മോദിയുടെ യോഗ പൊള്ളത്തരം

മോദി ആത്മാര്‍ഥത ഇല്ലാത്ത ആളെന്നാണ് രാഹുലിന്റെ മറ്റൊരു ആരോപണം. സ്ഥിരം യോഗ ചെയ്യുന്ന ആളായിരുന്നിട്ട് കൂടി മോദിക്ക്് പദ്മാസന ചെയ്യാന്‍ കഴിയാത്തത് ആത്മാര്‍ഥത ഇല്ലാത്തതുകൊണ്ടാണെന്നാണ് രാഹുല്‍ പറയുന്നത്.

നോട്ട് നിരോധനം മോദിയുടെ കഴിവില്ലായ്മ

നോട്ട് നിരോധനം മോദിയുടെ കഴിവില്ലായ്മയെയാണ് കാണിക്കുന്നതെന്നാണ് രാഹുല്‍ പറയുന്നത്. അഴിമതിയെ തൂത്തെറിയുമെന്നായിരുന്നു മോദിയുടെ വാഗ്ദാനമെന്നും എന്നാല്‍ അദ്ദേഹത്തിന് അതിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം.

മോദി ലോകത്തിന് മുന്നില്‍ പരിഹസിക്കപ്പെടുന്നു

നോട്ട് നിരോധന ത്തിലൂടെ മോദി ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ പരിഹാസ്യനായിരിക്കുകയാണെന്നും രാഹുല്‍. ഇതാദ്യമായിരിക്കും ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇത്തരത്തില്‍ പരിഹാസ്യനാകുന്നതെന്നും രാഹുല്‍. വിശ്വാസ്യതയുള്ള ഒരു സാമ്പത്തിക ശാസ്ത്രജ്ഞനും നോട്ട് നിരോധനത്തെ പിന്തുണയ്ക്കില്ലെന്നും രാഹുല്‍.

English summary
Congress leader Rahul Gandhi returned from his short holiday batteries charged to today ridicule avid yoga practitioner PM Narendra Modi for not being able to do the 'padmasana'.
Please Wait while comments are loading...