കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിട്ടയര്‍ ചെയ്യാന്‍ സമയമായി എന്ന് ദിഗ്‌വിജയ് സിംഗ്

Google Oneindia Malayalam News

ദില്ലി: രാഷ്ട്രീയത്തില്‍ യുവാക്കളുടെ കാലമാണ് എന്നും തന്നെപ്പോലുള്ള പഴുത്ത ഇലകള്‍ റിട്ടയര്‍ ചെയ്യാന്‍ സമയമായി എന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. പഴുത്ത ഇലകള്‍ വീഴും. പുതിയവ തളിര്‍ക്കും. ഞങ്ങളുടെ റിട്ടയര്‍മെന്റിന് സമയമായി. ഇത് യുവാക്കളുടെ കാലമാണ് - 2 മാസത്തെ അജ്ഞാത വാസത്തിന് ശേഷം രാഹുല്‍ ഗാന്ധി തിരിച്ചെത്തിയതിന് പിന്നാലെയാണ് സിംഗിന് ഈ ഉള്‍വിളി ഉണ്ടായിരിക്കുന്നത്.

ഞായറാഴ്ച നടക്കാനിരിക്കുന്ന കിസാന്‍ റാലിക്ക് മുമ്പായി ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കളോട് സംസാരിക്കുകയായിരുന്നു സിംഗ്. താനും അഹമദ്ദ് പട്ടേലും അടക്കമുള്ള നേതാക്കള്‍ മുപ്പത്തിയെട്ടും മുപ്പത്തിമൂന്നും വയസ്സുള്ളപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ടായവരാണ്. ഇനിയിപ്പോള്‍ പുതിയ നേതാക്കള്‍ക്കുള്ള സമയമാണ്.

digvijaysingh

ഇത് പ്രകൃതിയുടെ നിയമമാണ്. പഴയ ഇലകള്‍ പഴുക്കും. പിന്നെ കൊഴിഞ്ഞുവീഴും. എന്നിട്ട് പുതിയ ഇലകള്‍ തളിര്‍ക്കും. യുവാക്കളുടെ നേതൃത്വം ഉയര്‍ന്നുവരികയും രാജ്യത്തെ നയിക്കുകയും വേണം. സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വിജയത്തിലാണ് നമ്മളുടെയും വിജയം. സോണിയയുടെയും രാഹുലിന്റെയും നേതൃത്വത്തില്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണ്.

കേന്ദ്രവും ഹരിയാനയും ഭരിക്കുന്ന ബി ജെ പിക്കെതിരെ കടുത്ത വിമര്‍ശനം നടത്താനും സിംഗ് മറന്നില്ല. കര്‍ഷക വിരുദ്ധമാണ് ബി ജെ പിയുടെ നിലപാടുകള്‍. ചമ്പാരണില്‍ കര്‍ഷകര്‍ക്ക് വേണ്ടി പോരാടിയത് ആരാണ്. ഗാന്ധിജിയാണോ അതോ എം എസ് ഗോള്‍വള്‍ക്കറോ? ബര്‍ദോളിയില്‍ സത്യാഗ്രഹം നടത്തിയത് സര്‍ദാര്‍ പട്ടേലാണോ അതോ ഡോക്ടര്‍ ഹെഡ്‌ഗേവാറോ - സിംഗ് ചോദിച്ചു.

English summary
Old leaves fall, new ones grow; time for our retirement has come, says Digvijay Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X