കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വസ്തത തെളിയിച്ചവര്‍ക്കു മാത്രമേ കോണ്‍ഗ്രസില്‍ അംഗത്വം നല്‍കൂ

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഒട്ടും അഹങ്കാരമില്ലെന്ന് പല കാര്യങ്ങളും വിളിച്ചു പറഞ്ഞ് അദ്ദേഹം തെളിയിച്ചതാണല്ലോ. പാര്‍ട്ടി തകര്‍ന്നടിഞ്ഞാലും ഉള്ള അംഗങ്ങളെ വെട്ടിച്ചുരുക്കാനാണ് കോണ്‍ഗ്രസിന്റെ പുറപ്പാട്. വിശ്വസ്തത തെളിയിച്ചവര്‍ക്ക് മാത്രമേ കോണ്‍ഗ്രസ് തറവാട്ടില്‍ അംഗത്വമുണ്ടാകൂ എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിരിക്കുന്നത്.

ലോകത്ത് ബിജെപി തരംഗം സൃഷ്ടിക്കുമ്പോള്‍ ഉള്ള അംഗങ്ങളെ പോലും വെട്ടിച്ചുരുക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. അങ്ങനെയിങ്ങനെ ഒന്നും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗമാകാമെന്ന് വിചാരിക്കണ്ട. പാര്‍ട്ടി അംഗമായി അംഗീകരിക്കണമെങ്കില്‍ രണ്ടു വര്‍ഷം പ്രവര്‍ത്തിച്ച് കാണിച്ചു കൊടുക്കണം. ഈ നിര്‍ദ്ദേശം ഉന്നയിച്ചിരിക്കുന്നത് രാഹുല്‍ ഗാന്ധിയാണ്.

rahul-gandhi

ഈ രാഹുല്‍ ഗാന്ധി ഇനി എന്തിനുള്ള പുറപ്പാടാണെന്ന് അറിയില്ല. രണ്ടുതരം അംഗത്വം എന്ന പഴയ ആശയത്തിലേക്ക് നീങ്ങാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പ്രാഥമിക അംഗങ്ങളും സജീവ അംഗങ്ങളും എന്ന പഴയ രീതിയിലേക്ക് നീങ്ങാനാണ് ആലോചന. പ്രാഥമിക അംഗമായി പാര്‍ട്ടിയില്‍ ചേരുന്നയാള്‍ രണ്ടു വര്‍ഷം കഴിവ് തെളിയിച്ച് പാര്‍ട്ടിക്ക് വിശ്വാസം വന്നാല്‍ മാത്രമേ സജീവ അംഗത്വം ലഭിക്കൂ.

പാര്‍ട്ടിയോട് വിശ്വസ്തതയുള്ള പ്രവര്‍ത്തകരെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു. അംഗങ്ങള്‍ കൂടിയതിനെ കൊണ്ടൊന്നും പാര്‍ട്ടി ശക്തി പ്രാപിക്കില്ല. ആത്മാര്‍ഥമായ പ്രവര്‍ത്തനത്തിലാണ് കാര്യമെന്നും അദ്ദേഹം പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എട്ടു നിലയില്‍ പൊട്ടിയത് ഈ ആത്മാര്‍ഥതയില്ലായ്മ ആയിരിക്കാം.

English summary
rahul gandhi decided who proven loyalty should be the criteria for accepting a sympathiser as a party member
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X