കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തിന് വേണ്ടത് ഊമകളെ !!!അതിനായി സ്വീകരിക്കുന്നത് രണ്ടുമാർഗങ്ങൾ !! വെളിപ്പെടുത്തി രാഹുൽ!!

ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ പിടിച്ചെടുത്ത് ഭരണഘടനയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് പ്രധാനമന്ത്രി മോദിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്നും രാഹുൽ ഗാന്ധി

  • By Ankitha
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരോന്ദ്രമോദിയും ആർഎസ്എസും ചേർന്ന് രാജ്യത്തിന്റെ ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.

modi

മോദിക്കും ആർഎസ്എസിനും ആവശ്യം കേന്ദ്രത്തിനെതിരെ ശബ്ദമുയർത്താത്ത ഇന്ത്യയെ അതിനായുള്ള ശ്രമം അവർ നടത്തി വരുകയാണെന്നും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു.
കർണാടകയിൽ ബിആർ അംബേദ്ക്കർ ജന്മവാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ വായ അടപ്പിക്കാൻ ശ്രമിക്കുന്നു

ജനങ്ങളുടെ വായ അടപ്പിക്കാൻ ശ്രമിക്കുന്നു

കേന്ദ്രം ജനങ്ങളുടെ വായ് അടപ്പിക്കാനുള്ള മാർഗങ്ങളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അതിനായി പ്രാധാനമായും രണ്ടുമാർഗങ്ങളാണ് സർക്കാർ സ്വീകരിക്കുന്നത്. ഒന്നുങ്കിൽ ജനങ്ങളെ ഭീക്ഷണിപ്പെടുത്തി നിർത്തുക അല്ലെങ്കിൽ ജനങ്ങളുടെ ശബ്ദത്തിനു മുകളിൽ ശബ്ദമുയർത്തി അവരുടെ വായ് അടപ്പിക്കുക. ഇതാണ് മോദിയും ആർഎസ്എസും ചെയ്തുകൊണ്ടിരിക്കുന്നത്.

ഇന്ത്യയുടെ ഭരണഘടനക്കു വെല്ലുവിളി

ഇന്ത്യയുടെ ഭരണഘടനക്കു വെല്ലുവിളി

കേന്ദ്രത്തിൽ ഭരണ രീതികൾ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥതിയെ തന്നെ തകിടം മറിക്കുന്ന തരത്തിലുള്ളതാണ്. ഇതിനായുള്ള ശ്രമങ്ങൾ മോദി സർക്കാർ നടത്തി വരുകയാണെന്നും രാഹുൽ ഗാന്ധി വിമർശിക്കുന്നുണ്ട്.

നോട്ട് നിരോധനം മറയാക്കുന്നു

നോട്ട് നിരോധനം മറയാക്കുന്നു

കള്ളപ്പണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രം നടപ്പിലാക്കിയ നോട്ട് അസാധുവാക്കൽ ശുദ്ധ മണ്ടത്തരമാത്രമാണ്. അത്യന്തം വിജയകരമെന്നു പറയുമെങ്കിലും അത് മണ്ടത്തരമാണെന്ന് ഭരണതലത്തിലുള്ള ഉദ്യോഗസ്ഥർ പോലും പറയുന്നുണ്ടെന്നു രാഹുൽ വിമർശിക്കുന്നുണ്ട്.

ജനങ്ങളുടെ പ്രശ്നങ്ങൾക്ക്ചെവിക്കൊടുക്കുന്നില്ല

ജനങ്ങളുടെ പ്രശ്നങ്ങൾക്ക്ചെവിക്കൊടുക്കുന്നില്ല

രാജ്യത്തെ പ്രധാനമന്ത്രി ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ തയ്യാറാകുന്നില്ല. കർഷകരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ മോദിയോ മന്ത്രിമാരോ തയ്യറാകുന്നില്ല.

ഗോരക്ഷകർക്കു മുന്നിൽ മൗനം പാലിക്കുന്നു

ഗോരക്ഷകർക്കു മുന്നിൽ മൗനം പാലിക്കുന്നു

രാജ്യത്തിന്റെ വിവിധ കോണിൽ ഗേരക്ഷകർ അഴിഞ്ഞാടുമ്പോൾ അവർക്കു മുന്നിൽ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. രാജ്യത്ത് പശു മാംസത്തിന്റെ പേരിൽ നടക്കുന്ന പല അക്രമങ്ങളും തെറ്റിധാരണയുടെ പേരിലാണ്. ദാദ്രിയിൽ പശുമാസം സൂക്ഷിച്ചുവെന്നത് തെറ്റായ വിവരം മാത്രമായിരുന്നു. കൊലപാതകത്തിൽ അന്വേഷണം നടത്തുന്നതിനേക്കാൾതിടുക്കം അഖ് ലാഖിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്നത് പശു വിന്റെ മാംസമാണോ എന്ന് പരിശോധിക്കാനായിരുന്നുവെന്നും രാഹുൽ അറിയിച്ചു.

കാശ്മീർ പ്രശ്നം സർക്കാരിന്റെ വീഴ്ച

കാശ്മീർ പ്രശ്നം സർക്കാരിന്റെ വീഴ്ച

കാശ്മീർ പ്രശ്നത്തിൽ സർക്കാരിന്റെ പൂർണ്ണ പരാജയമാണ്. എൻഡിഎ സർക്കാരിന്റെ നയങ്ങലാണ് കാശ്മീർ പ്രശ്നം ഇത്രയും വഷളാക്കിയതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

English summary
Launching a scathing attack against the BJP on Friday, Congress Vice President Rahul Gandhi accused Prime Minister Narendra Modi of seeking to subjugate various democratic institutions of the country in collusion with the RSS and the bureaucracy with an aim to 'mutilate' its Constitution.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X