കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിൻ യാത്ര നിരക്ക് വർധിപ്പിച്ചേക്കും!!! സെപ്റ്റംബറിൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നു സൂചന!

പ്രധാന മന്ത്രിയുടെ അധ്യക്ഷതയിൽ സെപ്റ്റംബറിൽ യോഗം ചേർന്നിരുന്നു

  • By Ankitha
Google Oneindia Malayalam News

ദില്ലി: ട്രെയിൻ യാത്രക്കൂലിയടക്കമുള്ള നിരക്കുകളിൽ വർധനവ് വരുത്താൻ ഇന്ത്യൻ റെയിൽവേ തയ്യാറെടുക്കുന്നതായി സൂചന. ഇതിനു മുന്നോടിയായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ റെയിൽവേ മന്ത്രാലയ പ്രതിനിധികളുടെ യോഗം ഏപ്രിൽ മാസത്തിൽ ചേർന്നിരുന്നതായി റിപ്പോർട്ട്.

railway

നിരക്കു വർധനവും സംബന്ധിച്ചുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തിരുന്നു.കൂടാതെ പ്രധാനമന്ത്രിയുടെ ഓഫീസ് നിരക്ക് വര്‍ധനവിന് അംഗീകാരം നൽകിയിട്ടുണ്ട്. 2017 സെപ്റ്റംബർ മാസം മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. റെയിൽവേ നിരക്കുകളിൽ സമായാസമയങ്ങളിൽ മാറ്റം വരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തിരുമാനിച്ചിരുന്നു. കൂടാതെ യാത്രക്കാർക്ക് ആവശ്യമായ സുരക്ഷിതത്വം പ്രദാനം ചെയ്യാൻ റെയിൽവേക്കു സാധിക്കണമെന്നും യോഗത്തിൽ തീരുമാനിച്ചിരുന്നു.എന്നാൽ യാത്ര നിരക്ക് വർധനവിനെ കുറിച്ചു ഇന്ത്യൻ റെയിൽവേ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കുറെ വർഷങ്ങളായി റെയിൽവേയുടെ പല ക്ലാസുകളിലും നിരക്കു വർധനവ് ഉണ്ടായിട്ടില്ല.കഴിഞ്ഞ വർഷം പ്രീമിയം ട്രെയിനുകളിലും ഏസി ക്ലാസുകളിലും തിരക്കിനനുസരിച്ച് നിരക്കിൽ മാറ്റം വരുത്തിയിരുന്നു. എന്നാല്‍ ജനറല്‍, നോണ്‍ എസി വിഭാഗങ്ങളില്‍ ഇത് നടപ്പാക്കിയിരുന്നില്ല.

English summary
The Prime Minister’s office has given its sanction for a hike in Railway fares, which have remained suppressed for years. The increase in passenger fares may be implemented sometime later this year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X