കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപയോഗിക്കുന്നത് 6 മാസം കഴുകാത്തവ; എളുപ്പം കഴുകാവുന്ന ബ്ലാങ്കറ്റുമായി റെയില്‍വെ

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ആറുമാസത്തിലധികംകാലം കഴുകാതെ ഉപയോഗിക്കുന്ന ബ്ലാങ്കറ്റുകള്‍ക്കു പകരം എളുപ്പം കഴുകാവുന്ന ബ്ലാങ്കറ്റുകള്‍ റെയില്‍വെ ഡിസൈന്‍ ചെയ്യുന്നു. ഭാരം കുറഞ്ഞ മികച്ച മെറ്റീരിയല്‍ ഉപയോഗിച്ച് ബ്ലാങ്കറ്റ് ഡിസൈന്‍ ചെയ്യാന്‍ റെയില്‍വെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈന്‍ സ്ഥാപനവുമായി ആലോചിക്കുകയാണ്.

അടുത്തിടെ പുറത്തുവന്ന സിഎജി റിപ്പോര്‍ട്ടില്‍ റെയില്‍വെ വിതരണം ചെയ്യുന്ന ബ്ലാങ്കറ്റ് നിലവാരമില്ലാത്തതും അഴുക്കുനിറഞ്ഞതുമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഒന്നോ രണ്ടോ മാസത്തിലൊരിക്കല്‍ കഴുകേണ്ടുന്ന ബ്ലാങ്കറ്റുകള്‍ ആറുമാസത്തില്‍ ഒരിക്കല്‍പോലും കഴുകുന്നില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

train

ലിനന്‍ മെറ്റീരിയല്‍ ഉപയോഗിച്ച് കഴുകാവുന്ന ബ്ലാങ്കറ്റ് ആണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ലിനന്‍ മാനേജ്‌മെന്റുമായി സംസാരിച്ചുകഴിഞ്ഞു. ഓരോ യാത്ര തുടങ്ങുമ്പോഴും അലക്കിയ ബ്ലാങ്കറ്റുകള്‍ നല്‍കുകയെന്നതാണ് ഉദ്ദേശമെന്നും റെയില്‍വെ പറയുന്നു.

നിലവില്‍ 3.9 ലക്ഷം ബ്ലാങ്കറ്റുകളാണ് റെയില്‍വെ ഉപയോഗിക്കുന്നത്. എസി കമ്പാര്‍ട്ടുമെന്റുകളില്‍ നല്‍കുന്ന ഇവ ദുര്‍ഗന്ധമുണ്ടാക്കുന്നതാണെന്ന് പലപ്പോഴും യാത്രക്കാര്‍ പരാതിപ്പെടാറുണ്ടെങ്കിലും റെയില്‍വെ കാര്യമാക്കാറില്ല. ഏറ്റവും മോശം സാഹചര്യത്തിലാണ് റെയില്‍വെ ഭക്ഷണം വിതരണം ചെയ്യുന്നതെന്നും സിഎജി റിപ്പോര്‍ട്ടിലുണ്ട്. ഇത് പരിഹരിക്കാനും റെയില്‍വെ അധികൃതര്‍ ആലോചിക്കുകയാണ്.

English summary
Railways to introduce designer, easy-to-clean blankets soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X