കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുതര വീഴ്ച!! ട്രെയിനിൽ നിന്ന് ഭക്ഷണം കഴിക്കുന്നവർ ശ്രദ്ധിക്കുക!!കാലാവധി നോക്കാൻ മറക്കരുത്!!

ട്രെയിനുകളിലേയും പാൻട്രികാറും പ്രവർത്തിക്കുന്ന വ്യത്തിഹീനമായ അന്തരീക്ഷത്തിലാണ്

  • By Ankitha
Google Oneindia Malayalam News

ദില്ലി: ട്രെയിനുകളിൽ നിന്നും റെയിൽവെ സ്റ്റേഷനുകളിൽ നിന്നും ലഭിക്കുന്ന ആഹാര പദാർഥങ്ങൾ ഭക്ഷ്യയോഗ്യമല്ലെന്നു സിഐജി റിപ്പോർട്ട്.

train

കേന്ദ്രത്തിന് വേണ്ടത് ഊമകളെ !!!അതിനായി സ്വീകരിക്കുന്നത് രണ്ടുമാർഗങ്ങൾ !! വെളിപ്പെടുത്തി രാഹുൽ!! കേന്ദ്രത്തിന് വേണ്ടത് ഊമകളെ !!!അതിനായി സ്വീകരിക്കുന്നത് രണ്ടുമാർഗങ്ങൾ !! വെളിപ്പെടുത്തി രാഹുൽ!!

കേടായതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യ വസ്തുക്കളാണ് മിക്കവാറും ഇന്ത്യൻ റെയിൽവെയുടെ ക്യാറ്ററിങ് സംവിധാനത്തിലൂടെ വിതരണം ചെയ്യുന്നതെന്ന് സിഐജി റിപ്പോർട്ടിൽ പറയുന്നു.

വ്യത്തിഹീനമായ അന്തരീക്ഷം

വ്യത്തിഹീനമായ അന്തരീക്ഷം

മിക്ക ട്രെയിനുകളിലേയും പാൻട്രികാറും പ്രവർത്തിക്കുന്ന വ്യത്തിഹീനമായ അന്തരീക്ഷത്തിലാണ്. പരിശേധനയിൽ മിക്ക പാൻട്രികറിൽ പാറ്റ എലി പോലുള്ള പ്രാണികളെം കണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ തീവണ്ടിൽ നിന്നു ലഭിക്കുന്ന കുപ്പിവെള്ളം പലതും അംഗീകാരമില്ലാത്തതാണ്.

റെയിൽവെയുടെ നിർദേശം പാലിക്കുന്നില്ല

റെയിൽവെയുടെ നിർദേശം പാലിക്കുന്നില്ല

തീവണ്ടിയിലെ പാൻട്രികാറുകൾ എല്ലാം തന്നെ റെയിൽവെയുടെ നിർദേശങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്. ആഹാര പാചകത്തിന് ഗ്യാസ അടുപ്പുകൾക്ക് പകരം വൈദ്യുത സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് റെയിൽവെയുടെ കർശന നിർദേശമുണ്ടായിട്ടു പോലും ഇപ്പോഴും തീവണ്ടികളിൽ ഗ്യാസ് അടുപ്പുകൾ തന്നെയാണ് ഉപയോഗിക്കുന്നത്.

ഭക്ഷണപാദാർഥങ്ങളിൽ കൃത്യമം

ഭക്ഷണപാദാർഥങ്ങളിൽ കൃത്യമം

റെയിൽവെയിൽ നിന്ന് ലഭ്യമാകുന്ന ഭക്ഷണപദാർഥങ്ങളുടെ അളവിൽ കൃത്യമം നടത്തുകയും വിപണി കൂടുതൽ വില ഈടാക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.

അടിസ്ഥാന സൗകര്യങ്ങളിലുള്ള പാളീച്ച

അടിസ്ഥാന സൗകര്യങ്ങളിലുള്ള പാളീച്ച

ക്യാറ്ററിങിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ റെയിൽവെ പരാജയപ്പെട്ടു. ക്യാറ്ററിങ്ങിൽ അടിക്കടി കൊണ്ടു വരുന്ന മാറ്റങ്ങൾ സംവിധാനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും സിഐജി റിപ്പോർട്ടിൽ വിലയിരുത്തുനുണ്ട്.

പിഴ ചുമർത്തും

പിഴ ചുമർത്തും

മുൻപ് പരിശോധനയിലും പാൻട്രികാറുകൾ വ്യത്തിഹീനമായ അവസ്ഥതയിലാരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ പാന്‍ട്രികള്‍ വൃത്തിയായി സൂക്ഷിക്കണമെന്നു കര്‍ശനനിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. . ട്രെയിനുകളില്‍നിന്നു വൃത്തിയില്ലാത്തതും പഴകിയതുമായ ആഹാരം ലഭിച്ചാല്‍ യാത്രക്കാര്‍ക്ക്‌ ഇവരില്‍നിന്ന്‌ 200 രൂപ വീതം പിഴ ഈടാക്കാനാകുന്ന സംവിധാനം ആരംഭിക്കുന്നതിനെക്കുറിച്ചും റെയില്‍വേ ആലോചിക്കുന്നുണ്ട്‌.

അടിക്കടിയുള്ള പരിഷ്കരണങ്ങൾ

അടിക്കടിയുള്ള പരിഷ്കരണങ്ങൾ

2005 നു ശേഷം ഇതു മൂന്നാം തവണയാണ് റെയിൽവെയിൽ ക്യാറ്ററിങ് നയം പരിഷ്കരിക്കുന്നത്.2017 ഫെബ്രുവരിയിലാണ് അവസാനമായി നയത്തിൽ മാറ്റം വരുത്തിയത്.

English summary
Comptroller and Auditor General audit report on the catering services in the Indian Railways, to be tabled in Parliament on Friday, has observed that food articles unsuitable for human consumption, contaminated foodstuff, recycled foodstuff, packaged and bottled items past their shelf life and unauthorised brands of water bottles were offered for sale at stations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X