കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍ഭയ ഫണ്ട് വെളിച്ചം കാണുന്നു: ഇനിയൊരു ജുനൈദ് ഉണ്ടാവില്ല! നോര്‍ത്തേണ്‍ റെയില്‍വേയില്‍ സിസിടിവി!!

12 കോടി രൂപ ചെലവില്‍ നോര്‍ത്തേണ്‍ റെയില്‍വേയ്കക്ക് കീഴിലുള്ള 20 സ്റ്റേഷനുകളിലാണ് സിസിടിവി ക്യാമറ സ്ഥാപിക്കുക

Google Oneindia Malayalam News

ദില്ലി: റെയില്‍വേ സ്റ്റേഷനുകളും ട്രെയിനും കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതോടെ പുതിയ നീക്കവുമായി റെയില്‍വേ. നിര്‍ഭയ ഫണ്ട് ഉപയോഗിച്ച് റെയില്‍വേ സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനാണ് നോര്‍ത്തേണ്‍ റെയില്‍വേയുടെ നീക്കം. 12 കോടി രൂപ ചെലവില്‍ നോര്‍ത്തേണ്‍ റെയില്‍വേയ്കക്ക് കീഴിലുള്ള 20 സ്റ്റേഷനുകളിലാണ് സിസിടിവി ക്യാമറ സ്ഥാപിക്കുകയെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.

നോര്‍ത്തേണ്‍ റെയില്‍വേയ്ക്ക് കീഴിലുള്ള 232 സ്റ്റേഷനുകളില്‍ 11 സ്റ്റേഷനുകളില്‍ മാത്രമാണ് നിലവില്‍ സിസിടിവി ക്യാമറകളുള്ളതെന്ന് നേരത്തെ ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജുനൈദ് ഖാനെ ട്രെയിനില്‍ വച്ച് ജനക്കൂട്ടം തല്ലിക്കൊന്ന സംഭവവും ദേവേന്ദറിനെ വധിച്ച സംഭവവും കണക്കിലെടുത്താണ് റെയില്‍വേയുടെ നോര്‍ത്തേണ്‍ ഡിവിഷന്‍റെ നീക്കം.

 ബല്ലാഭര്‍ഗ്ഗാ സ്റ്റേഷനിലും ക്യാമറ

ബല്ലാഭര്‍ഗ്ഗാ സ്റ്റേഷനിലും ക്യാമറ

ജുനൈദ് ഖാനെ ജനക്കൂട്ടം തല്ലിക്കൊന്ന ബല്ലാഭ്ഗര്‍ ഉള്‍പ്പെടെ നോര്‍ത്തേണ്‍ ഡിവിഷന് കീഴിലുള്ള 20 സ്റ്റേഷനുകളിലാണ് നിര്‍ഭയ ഫണ്ട് ഉപയോഗിച്ച് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത്. ജൂണില്‍ ഈദിനുള്ള ഷോപ്പിംഗ് കഴിഞ്ഞ് സഹോദരര്‍ക്കൊപ്പം ദില്ലിയിലേയ്ക്ക് മടങ്ങുമ്പോഴാണ് ബീഫ് കൈവശം വെച്ചിട്ടുണ്ടെന്ന് ആരോപിച്ച് ജുനൈദ് ഖാനെ മര്‍ദ്ദിച്ച ജനക്കൂട്ടം ട്രെയിനില്‍ നിന്ന് പുറത്തേക്കെറിഞ്ഞത്. കൂടെ സഞ്ചരിച്ച സഹോദരര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

കള്ളനെന്ന് ആരോപിച്ചു വധിച്ചു

കള്ളനെന്ന് ആരോപിച്ചു വധിച്ചു

ശനിയാഴ്ച പല്‍വാലില്‍ എന്ന യുവാവിനെ ട്രെയിനില്‍ നിന്ന് പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്തിയിരുന്നു. ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ആദര്‍ശ് നഗറില്‍ വെച്ചായിരുന്നു ഈ സംഭവം. നേരത്തെ കഴിഞ്ഞ മാസം മോഷ്ടാവ് ആണെന്നാരോപിച്ച് മറ്റൊരാളെയും ഇത്തരത്തില്‍ ട്രെയിനില്‍ വച്ച് വധിച്ചിരുന്നു.

നിര്‍ഭയ ഫണ്ടില്‍ സുരക്ഷയൊരുക്കും

നിര്‍ഭയ ഫണ്ടില്‍ സുരക്ഷയൊരുക്കും

നിര്‍ഭയ ഫണ്ട് ആദ്യമായാണ് ഇത്തരത്തില്‍ റെയില്‍വേ ഉപയോഗപ്പെടുത്തുന്നതെന്ന് ചൂണ്ടിക്കാണിച്ച മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ ആര്‍എന്‍ സിംഗ് ട്രെയിനിലും റെയില്‍വേ സ്റ്റേഷനിലും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നീക്കങ്ങളാണെന്നും ചൂണ്ടിക്കാണിച്ചു. പ്രതിദിനം 300 ട്രെയിനുകളില്‍ ആര്‍പിഎഫിന്‍റെയും ജിആര്‍പി സേനയുടേയും സാന്നിധ്യമുണ്ടെന്ന് വ്യക്തമാക്കിയ സിംഗ് കുറ്റകൃത്യങ്ങള്‍ അധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും വ്യക്തമാക്കി.

ക്യാമറകള്‍ സ്ഥാപിക്കുന്നത് എങ്ങനെ

ക്യാമറകള്‍ സ്ഥാപിക്കുന്നത് എങ്ങനെ

നിര്‍ഭയ ഫണ്ടില്‍ നിന്നുള്ള 12 കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ച് പാന്‍-ടില്‍റ്റ്- സൂം സംവിധാനങ്ങളുള്ള ക്യാമറകളാണ് ദില്ലി ഡിവിഷന് കീഴിലുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിക്കുക. 20 സ്റ്റേഷനുകളിലുമായി 573 ക്യാമറകളായിരിക്കും സ്ഥാപിക്കുക. ഇത് ആര്‍പിഎഫിനെയും ജിആര്‍പിയെയും ജാഗരൂകരായിരിക്കാനും ക്രിമിനല്‍ അന്വേഷണങ്ങളെ സഹായിക്കും.

ആദര്‍ശ് നഗറിലും പല്‍വാലിലും

ആദര്‍ശ് നഗറിലും പല്‍വാലിലും

ജുനൈദിനെ ജനക്കൂട്ടം ആക്രമിച്ച കൊലപ്പെടുത്തിയ ബല്ലാഭര്‍ഗാ സ്റ്റേഷനില്‍ 16 ക്യാമറകളും ആദര്‍ശ് നഗറില്‍ 25 ക്യാമറകളും പല്‍വാലില്‍ 17 ക്യാമറകളുമാണ് സ്ഥാപിക്കുക. അടുത്ത കാലത്ത് ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ നടന്ന സ്റ്റേഷനുകള്‍ക്കാണ് പദ്ധതിയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. ശകുര്‍ബസ്തി (74), ഗുരുഗ്രാം (44), സാഹിബാബദ (40) എന്നിങ്ങനെയുള്ള ക്രമത്തില്‍ സിസിടിവി ക്യാറമകള്‍ സ്ഥാപിക്കാനാണ് നോര്‍ത്തേണ്‍ റെയില്‍വേയുടെ നീക്കം.

English summary
After witnessing a number of horrific crimes, including the recent murders of Junaid and Devender on board its trains, the Delhi Division of the Northern Railways has decided to install cameras at 20 stations. Rs 12 crore from the Nirbhaya Fund has been sanctioned for the purpose.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X