കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരം മുറിയ്‌ക്കെതിരെ പ്രതിഷേധം: പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കത്തിച്ചു!!

Google Oneindia Malayalam News

ജോധ്പൂര്‍: മരം മുറിയ്‌ക്കെതിരെ പ്രതിഷേധിച്ച പെണ്‍കുട്ടിയെ ഗ്രാമവാസികള്‍ ആക്രമിച്ചു. ഗ്രാമത്തിലെ ഫാമിലേയ്ക്ക് റോഡ് നിര്‍മിക്കുന്നതിനായി മരം മുറിക്കുന്നതിനെതിരെ പ്രതിഷേധിച്ച ലളിത എന്ന 20കാരിയെ ഒരു സംഘം ഗ്രാമീണര്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. രാജസ്ഥാനിലെ ജോധ്പൂരില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടി തിങ്കളാഴ്ച രാവിലെ മരിയ്ക്കുകയായിരുന്നു.

ജോധ്പൂരില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് സംഭവം. പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വില്ലേജ് സര്‍പ്പഞ്ച് ഉള്‍പ്പെടെ ഗ്രാമത്തിലെ പ്രമുഖര്‍ക്ക് സംഭവത്തില്‍ പങ്കുണ്ട്. 10 പേരുടെ പേരുകളാണ് എഫ്‌ഐആറില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

fire

സര്‍പ്പഞ്ചും മറ്റുചിലരും ചേര്‍ന്ന് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. പെണ്‍കുട്ടിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കുറ്റക്കാരെ ഉടന്‍ പിടികൂടുമെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് വ്യക്തമാക്കി.

English summary
A 20-year-old girl was burnt alive in Jodhpur on Sunday after she allegedly protested over cutting of trees at Pipda city.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X