കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണ്ണത്തെക്കാൾ മൂല്യം തലമുടിക്കോ !!! രാജസ്ഥാനിലെ തലമുടി മോഷണം വ്യാപകം !!!

സകമാനമായ 12 കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

  • By Ankitha
Google Oneindia Malayalam News

ജോധാപൂർ: രജസ്ഥാനിലെ ഫലോഡി ഗ്രാമവാസികൾ ഭീതിയോടെയാണ് രാത്രി കഴിച്ചു കൂട്ടുന്നത്. രാത്രി ഗ്രമവാസികൾക്ക് ഉറങ്ങാൻ കഴിയില്ല. രാത്രി ഉറങ്ങി കിടക്കുമ്പോൾ സ്ത്രീകളുടേയും കുട്ടികളുടേയും തലമുടി മുറിച്ചു കൊണ്ട് പോകുന്നു മയക്കി കിടയത്തിയതിനു ശേഷമാണ് കള്ളൻ പണി തുടങ്ങുന്നത്.

നസീം<span class= സെയ്ദിന്റെ പിൻഗാമി!!! മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണറായി അചൽ കുമാർ ജ്യോതി ചുമതലയേറ്റു!!!" title="നസീം സെയ്ദിന്റെ പിൻഗാമി!!! മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണറായി അചൽ കുമാർ ജ്യോതി ചുമതലയേറ്റു!!!" />നസീം സെയ്ദിന്റെ പിൻഗാമി!!! മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണറായി അചൽ കുമാർ ജ്യോതി ചുമതലയേറ്റു!!!

ആദ്യം മൂക്ക് ഇപ്പോള്‍ ചുണ്ട്, പ്രിയങ്ക ചോപ്രയുടെ ശരീരം മുഴുവന്‍ ഡ്യൂപ്ലിക്കേറ്റ് ആണോ?

സംഭവത്തെ പറ്റി ഗ്രമവാസി പറയുന്നതിങ്ങനെ: താന്‍ രാത്രി ജോലിക്ക് പോയ സമയമാണ് വീട്ടില്‍ ഇങ്ങനൊരു സംഭവം നടന്നത്. കുടുംബാംഗങ്ങള്‍ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കൂളറില്‍ നിന്ന് അസ്വഭാവിക ഗന്ധം വരികയും പിന്നാലെ എല്ലാവരും ബോധം കെടുകയും ചെയ്തു. ഏതാനും മണിക്കൂറുകള്‍ക്കു ശേഷം ഉണര്‍ന്നപ്പോള്‍, വാതിലിന്റെ ചുവട്ടിലായി കുറച്ച് മുടി കിടക്കുന്നതു കണ്ടു. ഭാര്യയുടെ തലമുടിയുടെ ഒരുപിടി മുറിച്ചിരിക്കുന്നു. രണ്ടു ദിവസത്തേക്ക് ജോലിക്ക് പോകാതെ ഞാന്‍ വീട്ടിലിരുന്നു. ഇതിനു പിന്നില്‍ പൈശാചിക ശക്തികളാണെന്നും അതിനാല്‍ പൂജ നടത്തിയെന്നും ഇയാൾ പറഞ്ഞു.

hair

അതേസമയം ഇതുപോലെയുള്ള 12 കേസുകളാണ് ഇവിടെ രജിസ്ട്രർ ചെയ്തിരിക്കുന്നതെന്ന് പ്രദേശത്തെ പോലീസ് അറിയിച്ചു. വിശദമായ അന്വേഷണം നടന്നുവരികയാണ്. സംഭവങ്ങളില്‍ കൂടുതലും നടന്നിരിക്കുന്നത് വിദ്യാഭ്യാസം വളരെ കുറഞ്ഞയാളുകള്‍ വസിക്കുന്ന ഉള്‍പ്രദേശങ്ങളിലാണെന്നും പോലീസ് പറയുന്നു. ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ വാർത്ത വൈറലായിരിക്കുകയാണ്. ഇതു പ്രയോജനപ്പെടുത്തി സ്ഥലത്ത് ആള്‍ദൈവങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

English summary
There is a new entrant in the supernatural world in some parts of western Rajasthan and unlike the mythical bogeyman, it’s something that scares not just the kids but their parents as well.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X