കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

  • By Aswathi
Google Oneindia Malayalam News

ജയ്പൂര്‍: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ജയ്പൂരിലെ നയിന്‍വാ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോര്‍മ ഗ്രാമത്തിലാണ് സംഭവം. ചാര്‍ജ്ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് അപകടത്തിന് കാരണം.

രാജു ലാല്‍ ഗുര്‍ജാന്‍ എന്ന 21 കാരനാണ് മരിച്ചത്. മൊബൈല്‍ ചാര്‍ജ്ജിലിരിക്കവെ കോള്‍ വന്നപ്പോള്‍ അറ്റന്റ് ചെയ്യുകയായിരുന്നു. ഫോണിലെ ബാറ്ററി വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

mobile-blast

ഫോണ്‍ പൊട്ടിത്തെറിച്ച് നെഞ്ചത്തും കൈയ്ക്കും ഗുരതര പരുക്കേറ്റ രാജു ലാല്‍ ബോധരഹിതനായി നിലംപതിച്ചു. ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

പൊട്ടിത്തെറിയോടൊപ്പം വൈദ്യുത ആഘാതവും ഏറ്റിരിക്കാം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നെഞ്ചത്തും കൈയ്ക്കും ഏറ്റ ഗുരുതര പരിക്കാണ് മരണ കാരണം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

English summary
A 24-year-old youth died after his mobile phone exploded while it was being charged in Korma village under Nainwa police station in Rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X