കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനിയുടെ വോട്ട് ആര്‍ക്ക് ? ഒടുവില്‍ അതിന് ഉത്തരം ലഭിച്ചു!! സ്റ്റൈല്‍ മന്നന്‍ പറഞ്ഞത്...

ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് രജനി നിലപാട് അറിയിച്ചത്

  • By Manu
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ ഏപ്രിലില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഇതിനകം തന്നെ ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ആര്‍ കെ നഗറിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി സ്ഥാനാര്‍ഥിയായി ഇവിടെ മല്‍സരിക്കുന്നത് പ്രശസ്ത ഗാനരചയിതാവായ ഗംഗൈ അമരനാണ്. സൂപ്പര്‍ താരം രജനീകാന്ത് ഗംഗൈ അമരനോടൊപ്പമുള്ള ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ രജനിയുടെ വോട്ട് ബിജെപിക്ക് ആയിരിക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങളും പരന്നു. എന്നാല്‍ ഇതിനു മറുപടിയുമായി രജനി തന്നെ രംഗത്തുവന്നിരിക്കുകയാണ്.

തിരഞ്ഞെടുപ്പില്‍ താന്‍ ആരെയും പിന്തുണയ്ക്കുന്നില്ലെന്നു സ്റ്റൈല്‍ മന്നന്‍ വ്യക്തമാക്കി. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു രജനിയുടെ ഈ വിശദീകരണം.

ചിത്രം പോസ്റ്റ് ചെയ്തത്

ഗംഗൈ അമരന്റെ മകനും പ്രമുഖ സംവിധായകനുമായ വെങ്കട്ട് പ്രഭുവാണ് രജനിയും തന്റെ അച്ഛനും ഒപ്പമുള്ള ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പോയസ് ഗാര്‍ഡനിലെ രജനിയുടെ വീട്ടിലെത്തി അച്ഛന്‍ സന്ദര്‍ശിച്ച ഫോട്ടായാണിതെന്നും വെങ്കട്ട് പ്രഭു കുറിച്ചിരുന്നു.

ആശംസ നേര്‍ന്നു

വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അന്നു ഗംഗൈ അമരന് രജനി വിജയാശംസകള്‍ നേര്‍ന്നതായും വെങ്കട്ട് പ്രഭു ട്വീറ്റ് ചെയ്തിരുന്നു. ഇതോടെയാണ് രജനി ബിജെപിക്കൊപ്പമാണെന്നും വൈകാതെ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന തരത്തില്‍ അഭ്യൂഹങ്ങളുയര്‍ന്നത്.

വാശിയേറിയ മല്‍സരം

ആര്‍ കെ നഗറില്‍ ഇത്തവണ വാശിയേറിയ പോരാട്ടമാണ് ഉപ തിരഞ്ഞെടുപ്പില്‍ നടക്കുക. ജയലളിതയുടെ സഹോദരീ പുത്രി ദീപ ജയകുമാറും എഐഡിഎംകെയ്ക്കായി ടിടിവി ദിനകരന്‍, ഇ മധുസൂദനന്‍ എന്നിവരും മല്‍സരരംഗത്തുണ്ട്.

രണ്ടില പിഴുതു

എഐഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ശശികല പക്ഷവും പനീര്‍ശെല്‍വം പക്ഷവും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍ രണ്ടു വിഭാഗത്തിനും ഇത് ഉപയോഗിക്കാനാവില്ലെന്നും ചിഹ്നം മരവിപ്പിക്കുന്നതായും ചെയ്യുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുകയായിരുന്നു.

English summary
superstar Rajinikanth has claimed that he does not support anyone in the upcoming elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X