കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ് ഗാന്ധി വധം : 3 പ്രതികളുടെ ശിക്ഷാ ഇളവ് സുപ്രീം കോടതി ശരിവെച്ചു

  • By Aiswarya
Google Oneindia Malayalam News

ദില്ലി : രാജീവ് ഗാന്ധി വധക്കേസില്‍ മൂന്നു പ്രതികളുടെയും ശിക്ഷാ ഇളവ് സുപ്രീം കോടതി ശരിവച്ചു. പ്രതികളുടെ വധശിക്ഷ ഒഴിവാക്കിയ നടപടിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ജീവപര്യന്തം ശിക്ഷ ശരിവച്ചത്.

കേസില്‍ പ്രതികളായ മുരുഗന്‍, ശാന്തനം, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷയാണ് സുപ്രീംകോടതി ഇളവ് ചെയ്തത്.ദയാഹര്‍ജിയില്‍ രാഷ്ട്രപതി തീരുമാനം എടുക്കാന്‍ വൈകിയതിനെ തുടര്‍ന്ന് 24 വര്‍ഷങ്ങള്‍ പ്രതികള്‍ ജയിലില്‍ കഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു തീരുമാനം.

-rajiv-gandhi.jpg -

ഇതേ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പ്രതികളുടെ മോചനത്തിന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്താണ് കേന്ദ്രസര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചത്.

1991 മേയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുംപത്തൂരില്‍ ശ്രീലങ്കല്‍ എല്‍.ടി.ടി.ഇ തീവ്രവാദികള്‍ നടത്തിയ ബോംബ് സ്‌ഫോടനത്തിലാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.

English summary
The Supreme Court on Wednesday rejected the central government's curative petition and upheld commutation of the death sentence to life imprisonment of three convicts in former Prime Minister Rajiv Gandhi's assassination cas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X