കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയേക്കാള്‍ പ്രധാനം വികസനമാണെന്ന് രാജ്‌നാഥ് സിങ്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: അയോധ്യയില്‍ രാമക്ഷേത്രം പണിയാനായി ആര്‍എസ്എസ്സും വിഎച്ച്പിയും സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെ രാമക്ഷേത്രത്തേക്കാള്‍ പ്രധാനം വികസനമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. രാമക്ഷേത്രം ഒരു പ്രധാന പ്രശ്‌നാണെങ്കിലും തങ്ങളുടെ ഇപ്പോഴത്തെ ലക്ഷ്യം വികസനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അയോധ്യയുമായി ബന്ധപ്പെട്ടുളള വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ കോടതിക്കു പുറത്തുള്ള ഒരു ഒത്തുതീര്‍പ്പ് സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്ലാ പ്രശ്‌നങ്ങളും പ്രധാനപ്പെട്ടതാണ്. എന്നാല്‍, സര്‍ക്കാരിന് മുന്‍പില്‍ മുന്‍ഗണനാക്രമമുണ്ട്. വികസനമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ അജണ്ട.

rajnath-singh

രാമക്ഷേത്ര വിഷയത്തില്‍ കോടതി ഉത്തരവ് കാത്തിരിക്കുകയാണ്. എന്നാല്‍, ഇരുമതവിഭാഗങ്ങള്‍ക്കും ഒത്തൊരുമിച്ച് ചര്‍ച്ച ചെയ്താല്‍ ഇതിന് പരിഹാരമുണ്ടാക്കാന്‍ സാധിക്കുമെന്ന് രാജ്‌നാഥ് സിങ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. നരേന്ദ്ര മോദി സര്‍ക്കാരിന് രാമക്ഷേത്രം പണിയാനുള്ള അജണ്ടയുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ക്ഷേത്രതര്‍ക്കം പരിഹരിക്കുന്നതില്‍ ഇപ്പോള്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. അതേസമയം, ആര്‍എസ്എസ്സിന് കേന്ദ്ര സര്‍ക്കാരിലുള്ള ഇടപെടലിനെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. ആര്‍എസ്എസ് സ്വയം സേവക് സംഘമാണെന്നും താനും ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

English summary
Rajnath Singh says Ram Temple an important issue but focus is on development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X