കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോഡോ ആക്രമണം,ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് രാജ്‌നാഥ്

  • By Sruthi K M
Google Oneindia Malayalam News

ഗുവാഹത്തി: അസമില്‍ ബോഡോ തീവ്രവാദികള്‍ ആദിവാസികളേയും ഗ്രാമീണരേയും ക്രൂരമായി വെടിവച്ചു കൊന്ന സംഭവത്തില്‍ ശക്തമായ നടപടി എടുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. അവരുമായി ഒരു ചര്‍ച്ചയ്ക്കും കേന്ദ്രം തയ്യാറല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

തീവ്രവാദികളുമായി ഒരു സമാധാന ചര്‍ച്ചയ്ക്കും കേന്ദ്രസര്‍ക്കാര്‍ ഒരുക്കമല്ല. അസമില്‍ അഞ്ച് സ്ഥലങ്ങളിലായി നടത്തിയ ആക്രമണത്തില്‍ 68 പേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. ഒരു പരിഗണനയും അവര്‍ അര്‍ഹക്കുന്നില്ലെന്നും,ശക്തമായ നടപടിയെടുക്കുമന്നും രാജ്‌നാഥ് പറഞ്ഞു. സൈനികര്‍ ശക്തമായി തിരിച്ചടിക്കുന്നുണ്ട്. കൂടുതല്‍ പോലീസ് സന്നാഹത്തെ അസമില്‍ വിന്യസിപ്പിച്ചിട്ടുണ്ട്. ആക്രമണ സാധ്യതകളെക്കുറിച്ച് മുന്‍കൂട്ടി അറിയിക്കാന്‍ ഇന്റലിജന്‍സ് വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയതായും രാജ്‌നാഥ് സിങ് പറഞ്ഞു.

rajnath

അസമില്‍ ബോഡോ തീവ്രവാദികള്‍ ആദിവാസികള്‍ക്കുനേരെ ചൊവ്വാഴ്ചയാണ് ആക്രമണം ആരംഭിച്ചത്. സോനിത്പുര്‍ ജില്ലയിലെ മൈതാലുബസ്തിയില്‍ നിന്നും 23 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കൊക്രജാറില്‍ 25 പേരാണ് കൊല്ലപ്പെട്ടത്. നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് ആണ് ആക്രമണത്തിന് പിന്നില്‍.

പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിരിക്കുകയാണ്. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും നിര്‍ധനരായ ആദിവാസികളാണ്. തങ്ങള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ നിര്‍ത്തിവച്ചില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് തീവ്രവാദികള്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

English summary
home minister rajnath singh says strong action will take in bodo attack in assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X