കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബ് തീവ്രവാദി ആക്രമണം; ഭീകരര്‍ എത്തിയത് രവി നദി കടന്ന്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പഞ്ചാബിലെ ഗുരുദാസ്പൂരില്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച ഭീകരര്‍ എത്തിയത് പാക്കിസ്ഥാനില്‍ നിന്നാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രാജ്യസഭയില്‍ പറഞ്ഞു. രവി നദി കടന്നാണ് ഭീകരര്‍ എത്തിയത്. തീവ്രവാദികള്‍ കൊല്ലപ്പെട്ട സ്ഥലത്തുനിന്നും ലഭിച്ച ജി.പി.എസുകള്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു.

അതിര്‍ത്തിയില്‍ സൈന്യം കനത്ത സുരക്ഷ ഒരുക്കുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ മുതലെടുത്ത് തീവ്രവാദികള്‍ നുഴഞ്ഞുകയറുകയായിരുന്നു. ശക്തമായ തിരിച്ചടി ഇന്ത്യന്‍ സൈന്യം ഇവര്‍ക്കു നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതേ തീവ്രവാദികളാണ് റെയില്‍വേ ട്രാക്കില്‍ ബോംബുകള്‍ സ്ഥാപിച്ചതെന്നും മന്ത്രി പറഞ്ഞു.

gurdaspurattack6

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അഞ്ചുതവണയാണ് ഭീകരര്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചത്. അഞ്ചുതവണയും സൈന്യം ഇവരുടെ ശ്രമം തടഞ്ഞു. അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമാണ്. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

മൂന്നു തീവ്രവാദികളാണ് ഗുരുദാസ്പൂര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചത്. മൂന്നുപേരെയും 12 മണിക്കൂര്‍ നീണ്ടുനിന്ന സൈനിക നടപടിയിലൂടെ കൊലപ്പെടുത്തിയിരുന്നു. പോലീസ് ഉദ്യോഗസ്ഥനടക്കം ഏഴുപേരെ തീവ്രവാദികള്‍ അതിനകം തന്നെ കൊലപ്പെടുത്തി.

English summary
Rajnath Singh says Terrorists who attacked Gurdaspur came from Pak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X