കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്ത്യന്‍ മുസ്ലീം വിരുദ്ധ പരാമര്‍ശം; ബിജെപി രാഷ്ട്രപതി സ്ഥാനാര്‍ഥിക്ക് വിനയാകുന്നു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ദളിത് മുഖത്തെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയതിലൂടെ രാഷ്ട്രീയനേട്ടം കൊയ്യാമെന്ന ബിജെപി കണക്കു കൂട്ടലുകള്‍ പിഴയ്ക്കുന്നു. ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ബിഹാര്‍ ഗവര്‍ണറും ആര്‍എസ്എസ് സഹയാത്രികനുമായ രാംനാഥ് കോവിന്ദയുടെ മുന്‍ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ തിരിഞ്ഞാക്രമിക്കുന്നത്.

മുസ്ലീങ്ങളും ക്രിസ്ത്യാനികളും അന്യദേശക്കാരാണെന്നും അവര്‍ക്ക് സംവരണം ആവശ്യമില്ലെന്നുമുള്ള മുന്‍ പരാമര്‍ശം ഇപ്പോള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയാണ്. ഇത്തരമൊരാളെ പിന്തുണയ്ക്കാന്‍ തങ്ങള്‍ തയ്യാറാകില്ലെന്ന് പ്രതിപക്ഷ കക്ഷികള്‍ നിലപാടെടുക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

ram-nath-kovind-5

ദളിത് നേതാവിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ നിന്നും ഒഴിഞ്ഞിനില്‍ക്കാല്‍ കഴിയില്ലെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍. എന്നാല്‍, സര്‍വസമ്മതനും വിവാദങ്ങളില്ലാത്തതുമായ ഒരാളെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി നിശ്ചയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെന്നതാണ് വസ്തുത.

2010ല്‍ നടത്തിയ ഒരു പരാമര്‍ശത്തെ ഇപ്പോള്‍ കാര്യമായി എടുക്കേണ്ടതില്ലെന്നാണ് ബിജെപി പറയുന്നതെങ്കിലും മുസ്ലീം ക്രൈസ്തവ വിരുദ്ധ ചിന്താഗതിയുള്ള ഒരാളെ എങ്ങിനെ രാഷ്ട്രപതിയാക്കുമെന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുകയാണ്. കോവിന്ദയുടെ വാക്കുകള്‍ തെറ്റിദ്ധാരലണയുണ്ടാക്കി പ്രചരിപ്പിക്കുകയാണെന്ന വാദമുയര്‍ത്തിയാണ് ബിജെപി ഇതിനെ പ്രതിരോധിക്കുന്നത്.

English summary
Ram Nath Kovind’s ‘Islam, Christianity’ statement triggers nation vs notion row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X