കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്ര നിര്‍മാണം കോടതി നിര്‍ദ്ദേശപ്രകാരം മാത്രമെന്ന് യുപി ഉപമുഖ്യമന്ത്രി

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: രാമക്ഷേത്ര വിഷയത്തില്‍ വീണ്ടും ചുവടുമാറ്റി ഉത്തര്‍പ്രദേശിലെ ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രാമക്ഷേത്ര നിര്‍മാണം ഉറപ്പു നല്‍കിയ ബിജെപി ഇപ്പോള്‍ കോടതിയുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ ക്ഷേത്രനിര്‍മാണം സാധ്യമല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. കോടതി നിര്‍ദ്ദേശപ്രകാരമോ ഒത്തുതീര്‍പ്പു പ്രകാരമോ മാത്രമേ ക്ഷേത്രനിര്‍മാണം സാധ്യമാകൂയെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

യുപിയില്‍ ഒരു കാരണവശാലും പശുവിനെ കൊല്ലുന്നത് അനുവദിക്കില്ലെന്ന് കേശവ് പ്രസാദ് വ്യക്തമാക്കി. അതേസമസമയം, പശുവിനെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. യുവാവാഹിനി ഉള്‍പ്പെടെയുള്ള സംഘടനകള്‍ വിഷയത്തില്‍ നിയമം കൈയ്യിലെടുക്കരുത്. അനധികൃത അറവുശാലകള്‍ക്കെതിരായ നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

keshav

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ആന്റി റോമിയോ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം തുടരും. ഇതിനെതിരെ സദാചാര ഗുണ്ടായിസം ആരോപിക്കപ്പെടുന്നുണ്ടെങ്കിലും സ്ത്രീകളെ ശല്യം ചെയ്യുന്നവരെ കുടുക്കുകയാണ് സ്‌ക്വാഡിന്റെ പ്രധാന ലക്ഷ്യം. സംസ്ഥാനത്ത് സ്ത്രീസുരക്ഷ പ്രധാനമായി കരുതുന്നത്. ആന്റ റോമിയോ സ്‌ക്വാഡിന്റെ തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകുമെന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കി.
English summary
Ram Temple can be built only by court ruling or negotiations, says UP Deputy CM Keshav Prasad Maurya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X