കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യകടത്ത് സംഘത്തെ കുടുക്കിയത് മൂകയായ പെൺക്കൂട്ടി !!! അഞ്ചുവര്‍ഷം അനുഭവിച്ചത് ക്രൂര പീഡനം!!!

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളിലായി മനുഷ്യക്കടത്ത് സംഘങ്ങളുടെ ക്രൂര പീഡനം നേരിടേണ്ടി വന്നിരുന്നു

  • By Ankitha
Google Oneindia Malayalam News

ലക്നൗ: മനുഷ്യക്കടത്തുക്കാരില്‍ നിന്നും പൊലീസ് രക്ഷിച്ച മൂകയായ 19കാരി പെണ്‍കുട്ടി പൊലീസിനെ സഹായിക്കുന്നത് കത്തുകളിലൂടെ. ഉത്തര്‍പ്രദേശിലെ ഗാസിയബാദിലെ മനുഷ്യക്കടത്ത് സംഘത്തില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടിയാണ് കത്തിലൂടെ പൊലീസിന് വിവരങ്ങള്‍ കൈമാറുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളിലായി മനുഷ്യക്കടത്ത് സംഘങ്ങളുടെ ക്രൂര പീഡനം നേരിടേണ്ടി വന്ന പെണ്‍കുട്ടിയെ പൊലീസ് രക്ഷിച്ചിരുന്നു.

ഗോരക്ഷക്കരെ കേന്ദ്രം കൈയ്യൊഴിഞ്ഞോ!!! ആക്രമങ്ങൾക്ക് നടപടിയെടുക്കേണ്ടത് </a></span></p><p>സംഭവം ഇങ്ങനെ:പശ്ചിമ ബംഗാല്‍ സ്വദേശിയായ പെണ്‍കുട്ടി മാതാപിതാക്കളോടൊപ്പമാണ് ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരിലെത്തിയത്. ജോലി തേടിയാണ് ഇവര്‍ ഉത്തര്‍പ്രദേശിലെത്തിയത്. പിന്നീട് ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുകയായിരുന്നു. അസുഖം മൂലം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി വീട്ടുജോലികള്‍ ചെയ്ത് ജിവിക്കുകയായിരുന്നു. പതിനാല് വയസ്സുള്ളപ്പോളാണ് കുട്ടിയെ മനുഷ്യക്കടത്ത് സംഘം തട്ടിക്കൊണ്ട് പോകുന്നത്. പിന്നീട് സംഭവിച്ചത് കൊടിയ പീഡനം.</p><div id=

rape

സംഘത്തിന്റെ ഇടനിലക്കാരനായ വീട്ടുടമസ്ഥന്‍ വര്‍ഷങ്ങളായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് മറ്റ് സംഘങ്ങള്‍ക്ക് പെണ്‍കുട്ടിയെ വിറ്റു. മൂറാദ് നഗറിലെ അനില്‍ കശ്യപ് എന്നയാളുടെ പക്കല്‍ നിന്നുമാണ് പെണ്‍കുട്ടിയെ പൊലീസ് രക്ഷിക്കുന്നത്. ഇയാളും പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായും വിവാഹം കഴിക്കാൻ നിര്‍ബന്ധിച്ചിരുന്നതായും പൊലീസ് പറയുന്നുണ്ട്.ഒരു ഫോണ്‍കോളില്‍ നിന്നും പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പെണ്‍കുട്ടി മുമ്പ് താമസിച്ചിരുന്ന സ്ഥലങ്ങളിലുള്ളവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അനില്‍ കശ്യപിന്റെ അടുക്കലെത്തിയത്. എന്നാല്‍ പെണ്‍കുട്ടി തന്റെ ഭാര്യയാണ് അവകാശപ്പെട്ട് പെണ്‍കുട്ടി ഒപ്പിട്ട പേപ്പറുകള്‍ കാണിക്കുകയും ചെയ്തു. പക്ഷെ മുമ്പ് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ പൊലീസ് പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു

English summary
The anti-human trafficking unit of the Ghaziabad police has rescued a 19-year-old speech-impaired girl who was allegedly sold and raped repeatedly by several men over at least five years in different cities of Uttar Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X