കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി ഭവനും ഓണമാഘോഷിക്കും, ആഘോഷം സെപ്തംബര്‍ മൂന്നിന്

  • By Sandra
Google Oneindia Malayalam News

ദില്ലി: രാഷ്ട്രപതി ഭവനില്‍ ഓണാഘോഷ പരിപാടികളുമായി കേരള സര്‍ക്കാര്‍. സെപ്തംബര്‍ മൂന്നിന് നടക്കുന്ന പരിപാടിയില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ പങ്കെടുക്കും. ആഗസ്ത് 11ന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.

ഐസിസ് ഇന്ത്യ ആക്രമിക്കും, ആക്രമണത്തിന് വേറിട്ട ശൈലി!!!ഐസിസ് ഇന്ത്യ ആക്രമിക്കും, ആക്രമണത്തിന് വേറിട്ട ശൈലി!!!

പ്രധാനമന്ത്രിക്കും രാഷ്ട്രപതിയ്ക്കും ഉപരാഷ്ട്രപതിയ്ക്കും പുറമേ ക്യാബിനറ്റ് മന്ത്രിമാരും എംപിമാരും ഓണാഘോഷ ചടങ്ങില്‍ പങ്കെടുക്കും. കേരളത്തിന്റെ കലാരൂപങ്ങളും ചടങ്ങില്‍ ഒരുക്കും. വൈകിട്ട് ഏഴ് മണിയോടെ കൈരളിയില്‍ നടക്കുന്ന ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിപാടി കേരള ടൂറിസമാണ് സംഘടിപ്പിക്കുന്നത്. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, ടൂറിസം വകുപ്പ് മന്ത്രി എ സി മൊയ്തീന്‍, മന്ത്രിമാര്‍, എംപിമാര്‍, ഉന്നത ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും.

rastrapati-bhawan

ആദ്യമായാണ് രാഷ്ട്രപതി ഭവന്‍ ഇത്തരത്തില്‍ ഓണാഘോഷത്തിന് വേദിയാകുന്നത്. കേരളത്തിന്റെ സാംസാരിക തനിമയെ രാഷ്ട്രപതി ഭവനില്‍ വരച്ചുകാട്ടാനുള്ള ശ്രമമാണ് കേരള സര്‍ക്കാര്‍ നടത്തിവരുന്നത്. നാടോടി നൃത്തവും ക്ലാസിക്കല്‍ ഡാന്‍സും ഉള്‍പ്പെടെയുള്ള കലാപരിപാടികളും പരിപാടിയില്‍ അരങ്ങേറമെന്ന് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി വിവി വേണു പറഞ്ഞു.

English summary
Rashtrapathi Bavan to host Onam celebration on September 3rd. The decission came after cabinet meeting, the Kerala artforms will perform in Onam celebration.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X