കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗ്നത അശ്ലീലമോ! ജയ്പൂര്‍ ആര്‍ട്ട് സമ്മിറ്റില്‍ രാഷ്ട്രീയ ഹിന്ദു ഏകതാ മഞ്ചിന്റെ അഴിഞ്ഞാട്ടം

അര്‍ദ്ധ നഗ്ന ചിത്രം പ്രദര്‍ശിപ്പിച്ചതിലുള്ള പ്രതികാരമായിട്ടായിരുന്നു നടപടി.

  • By Sandra
Google Oneindia Malayalam News

ദില്ലി: ജയ്പൂര്‍ ആര്‍ട്ട് സമ്മിറ്റില്‍ അര്‍ധനഗ്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നാരോപിച്ച് രാഷ്ട്രീയ ഹിന്ദു ഏകതാ മഞ്ച് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. വ്യാഴാഴ്ച പ്രദര്‍ശന വേദിയിലെത്തിയ പ്രവര്‍ത്തകര്‍ പെയിന്റിംഗുകള്‍ നശിപ്പിച്ച ശേഷം ചിത്രകാരന്മാരെ മര്‍ദ്ദിക്കുകയായിരുന്നു. അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതിലുള്ള പ്രതികാരമായിട്ടായിരുന്നു നടപടി.

ജയ്പൂര്‍ സമ്മിറ്റിലെത്തി ആക്രമണം അഴിച്ചുവിട്ട പ്രവര്‍ത്തകരെ തിരിച്ചറിഞ്ഞ പൊലീസ് ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലാല്‍ സേന എന്ന പ്രാദേശിക സംഘടനാ പ്രവര്‍ത്തക ഹേമലത ശര്‍മ്മയും രാഷ്ട്രീയ ഹിന്ദു ഏകതാ മഞ്ച് പ്രവര്‍ത്തകരുമാണ് അര്‍ദ്ധ നഗ്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

'അനുഭവ്' പ്രതിഷേധത്തിന്

ലണ്ടനില്‍ നിന്നുള്ള ചിത്രകാരന്‍ രാധാ ബിനോദ് ശര്‍മ്മയുടെ അനുഭവ് എന്ന ചിത്രം പ്രദര്‍ശിപ്പിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.

നഗ്നതയല്ല പെയിന്റിംഗ്

ലാല്‍ സേന എന്ന പ്രാദേശിക സംഘടനാ പ്രവര്‍ത്തക ഹേമലത ശര്‍മ്മയാണ് നഗ്നതയുടെ പേരില്‍ സമ്മിറ്റിലെത്തി പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. പെയിന്റിലുള്ളത് കലയാണ് നഗ്നതയല്ലെന്നും ബോധ്യപ്പെടുത്താന്‍ രാധാ ബിനോദ് ശര്‍മ ശ്രമിച്ചതായി പൊലീസ് വ്യക്തമാക്കുന്നു.

പൊലീസ് സ്റ്റേഷനിലെത്തിക്കും

അര്‍ദ്ധനഗ്ന ചിത്രം പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് ചിത്രം പൊലീസിലേല്‍പ്പിക്കുമെന്നായിരുന്നു ഹേമലത ശര്‍മ്മ ജെയ്പൂര്‍ ആര്‍ട്ട് സമ്മിറ്റിന്റെ സംഘാടകരോടും ചിത്രകാരന്മാരോടും ആക്രോശിച്ചത്.

ജെയ്പൂര്‍ ആര്‍ട്ട് സമ്മിറ്റ്

പരമ്പരാഗത- ഗോത്ര കലാരൂപങ്ങളെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് ജെയ്പൂരിലെ രവീന്ദ്രമഞ്ചില്‍ ഡിസംബര്‍ ഏഴ് മുതല്‍ 11 വരെ ആര്‍ട്ട് സമ്മിറ്റ് സംഘടിപ്പിച്ചത്.

ചിത്രം വിട്ടുകിട്ടി

ചിത്രവുമായി പൊലീസ് പ്രതിഷേധവുമായെത്തിയ ഹിന്ദു ഏകതാ മഞ്ചിന്റെ പ്രവര്‍ത്തകരുമായുള്ള വാഗ്വാദങ്ങള്‍ക്കൊടുവില്‍ ചിത്രം ചിത്രകാരന് വിട്ടുനല്‍കി.

English summary
Rashtriya Hindu Ekta Manch Activists Vandalise Jaipur Art Summit Over controversial Painting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X