ഈ ഇളവുകള്‍ ജനങ്ങള്‍ക്ക് ആശ്വാസമാകുമോ? അറിയാം ആര്‍ബിഐയുടെ പുതിയ ഇളവുകള്‍

നോട്ട് പിന്‍വലിക്കലിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവുമായി റിസര്‍വ് ബാങ്ക്.ഇനിമുതല്‍ നിക്ഷേപിക്കുന്ന പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടാകില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു

  • Updated:
Subscribe to Oneindia Malayalam

ദില്ലി : നോട്ട് നിരോധനത്തിനു പിന്നാലെ പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ റിസര്‍വ് ബാങ്ക് ഇളവ് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതലാണ് ഇളവ്. ഇനി മുതല്‍ നിക്ഷേപിക്കുന്ന പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടാകില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു.

ബാങ്കില്‍ നിന്ന് സ്ലിപ്പെഴുതി എപ്പോള്‍ വേണമെങ്കിലും തുക പിന്‍വലിക്കാമെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നത്. നിലവിലുളള 24,000 രൂപ പരിധി ഇതിന് ബാധകമാകില്ല.

ഇളവ് പുതിയ നോട്ടുകള്‍ക്ക് മാത്രം

നിലവില്‍ വിനിമയത്തിലുള്ള പുതിയ നോട്ടുകള്‍ക്കു മാത്രമാണ് ഈ ഇളവുകള്‍ ബാധകമാകുന്നത്. പുതിയ നോട്ടുകള്‍ നിക്ഷേപിക്കുന്നവര്‍ക്ക് മാത്രമെ ഇത് ലഭിക്കുകയുളളൂ. മുന്‍പ് നിശ്ചയിച്ചിരുന്ന 24,000 രൂപ പരിധി ഇതിന് ബാധകമാകില്ല.

 

പഴയനോട്ടുകള്‍ക്ക് നിയന്ത്രണം

അതേസമയം ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഇളവുകള്‍ പഴയനോട്ടുകള്‍ക്ക് ഉണ്ടാകില്ല. നവംബര്‍ 28 വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഈ നിയന്ത്രണം തുടരും. പഴയനോട്ടുകള്‍ നിക്ഷേപിച്ചവര്‍ക്ക് അത് പിന്‍വലിക്കുന്നതിനുള്ള പരിധി 24,000 രൂപ ആയിരിക്കും.

നിക്ഷേപം കുറയുന്നു

നിക്ഷേപങ്ങളിലെ പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ പണം നിക്ഷേപിക്കുന്നത് കുറഞ്ഞതോടെയാണ് ഇങ്ങനെയൊരു ഇളവ് റിസര്‍വ്ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നിയന്ത്രണം വന്നതോടെ പണം നിക്ഷേപിക്കാന്‍ ഉപഭോക്താക്കള്‍ മടിച്ചിരുന്നു.

എടിഎമ്മുകളില്‍ നിയന്ത്രണം തുടരും

എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്ന പണത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം തുടരും. 2000 രൂ പയാണ് ഒരു ദിവസം പിന്‍വലിക്കാന്‍ കഴിയുന്നത്.

കറന്‍സിയുടെ ഒഴുക്കിനെ തടസപ്പെടുത്തും

നിലവിലെ നിയന്ത്രണങ്ങള്‍ സമ്പദ് വ്യവസ്ഥയിലെ കറന്‍സിയുടെ ഒഴുക്കിനെ തടസപ്പെടുത്തുമെന്ന വിലയിരുത്തലുകളെ തുടര്‍ന്നാണ് പുതിയ ഇളവുകളെന്നും റിസര്‍ബാങ്ക് അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ശമ്പളം വാങ്ങുന്നവര്‍ക്ക് പുതിയ ഇളവ് ആശ്വാസമാകും.

English summary
RBI offers relaxation in cash withdrawal regulations.
Please Wait while comments are loading...