കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡില്‍ മെയ് പത്തിന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി

Google Oneindia Malayalam News

ദില്ലി: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കാനും വിശ്വാസവോട്ടെടുപ്പ് നടത്താനും സുപ്രീംകോടതി ഉത്തരവിട്ടു. വിശ്വാസ വോട്ടിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും മെയ് പത്തിന് വിശ്വസവോട്ടാകണം നിയമസഭയുടെ പ്രധാന അജണ്ടയെന്നും കോടതി വ്യക്തമാക്കി.

ചീഫ് സെക്രട്ടറിയും ഡിജിപിയും അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കൂറുമാറ്റ നിരോധന നിയമപ്രകാരം കോണ്ഡഗ്രസില്‍ നിന്നും പുറത്താക്കിയ ഒമ്പത് എംഎല്‍എമാരെ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

Supreme Court

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടി നേരിടുമെന്ന ഘട്ടമെത്തിയപ്പോള്‍ നിയമസഭയില്‍ വിശ്വാസ വോട്ട് തേടാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.വിശ്വാസ വോട്ടെടുപ്പ് വേണമെന്ന കാര്യത്തില്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം കേന്ദ്രത്തോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തെ ഭരണ പ്രതിസന്ധിക്ക് അറുതി വരുത്താന്‍ എത്രയും പെട്ടെന്ന് വിശ്വാസ വോട്ടിന് കളമൊരുക്കുന്നതില്‍ കോടതി കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞിരുന്നു. ഇതിലാണ് ഇപ്പോള്‍ കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ ദീപക് മിശ്ര, ശിവകാര്‍ത്തി സിങ് എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഉത്തരാഖണ്ഡില്‍ ഭരണം നിലനിര്‍ത്താന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കുതിരക്കച്ചവടം നടത്തിയെന്ന ആരോപണത്തെയും അത് സാധൂകരിക്കാന്‍ ബിജെപി നടത്തിയ ഒളിക്കാമറ ഓപ്പറേഷനെയും ജസ്റ്റിസ് ദീപക് മിശ്ര വിമര്‍ശിച്ചിരുന്നു. കഴിഞ്ഞമാസം 18ന് സുപ്രധാന ധനബില്‍ വോട്ടിനിട്ടപ്പോള്‍ ഒമ്പത് കോണ്‍ഗ്രസ് വിമത അംഗങ്ങള്‍ ബില്ലിനെതിരെ വോട്ട് ചെയ്തതോടെയാണ് ഉത്തരാഖണ്ഡ് നിയമസഭയില്‍ ഭരണ പ്രതിസന്ധി രൂക്ഷമായത്.

English summary
Harish Rawat of the Congress will get a chance to prove he has a majority in the Uttarakhand assembly through a vote of confidence on Tuesday, May 10, the Supreme Court has ruled.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X