കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരിയതെങ്ങിനെ? കാരണങ്ങളിതാ

വലിയ തോതിലുള്ള തയ്യാറെടുപ്പാണ് ബിജെപി തെരഞ്ഞെടുപ്പിനുവേണ്ടി നടത്തിയത്. പൂര്‍വാഞ്ചലില്‍ നിന്നും കുടിയേറിയവര്‍ മുതല്‍ ഉത്തര്‍ പ്രദേശ് ബിഹാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരെ വരെ ബിജെപി സ്ഥാനാര്‍ഥികളാ

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: താരതമ്യേന മികച്ച ഭരണം കാഴ്ചവെച്ചിട്ടും ദില്ലി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി സര്‍ക്കാരിന് ബിജെപിയുടെ മുന്‍പില്‍ അടിതെറ്റിയതിന്റെ കാരണം വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍. നല്ല ഭരണം ജനങ്ങളെ ആകര്‍ഷിച്ചിട്ടില്ലെങ്കില്‍ മറ്റെന്തുകാരണമാണ് സര്‍ക്കാരിനെതിരെ വോട്ടു ചെയ്യാന്‍ ഇടയായതെന്നും അവര്‍ വിലയിരുത്തുന്നു.

വലിയ തോതിലുള്ള തയ്യാറെടുപ്പാണ് ബിജെപി തെരഞ്ഞെടുപ്പിനുവേണ്ടി നടത്തിയത്. പൂര്‍വാഞ്ചലില്‍ നിന്നും കുടിയേറിയവര്‍ മുതല്‍ ഉത്തര്‍ പ്രദേശ് ബിഹാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരെ വരെ ബിജെപി സ്ഥാനാര്‍ഥികളാക്കി. ജനവിരുദ്ധ വികാരത്തിന് ഇടയാക്കിയ മുന്‍ കൗണ്‍സിലര്‍മാരെയെല്ലാം ബിജെപി ഒഴിവാക്കുകയും ചെയ്തു.

bjp-flag

കൂടാതെ ഭോജ്പുരി അഭിനേതാവ് മനോജ് തിവാരിയെ ദില്ലിയില്‍ നേതൃസ്ഥാനത്തേക്കുയര്‍ത്തി 35 ലക്ഷത്തോളം പൂര്‍വാഞ്ചല്‍ വോട്ടുകള്‍ ആകര്‍ഷിക്കാനും ബിജെപിക്ക് കഴിഞ്ഞു. 2015 അസംബ്ലി ഇലക്ഷനില്‍ ആം ആദ്മിക്ക് വോട്ടു ചെയ്തവരാണിവര്‍. മൂന്നുവര്‍ഷത്തെ കേന്ദ്ര ഭരണത്തിന്റെ ശക്തിയില്‍ വലിയ തോതിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച ടീമിനെ ഉണ്ടാക്കിയതും ബിജെപിക്ക് ഗുണം ചെയ്തു.

അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയം നേടാന്‍ കഴിഞ്ഞ ബിജെപിക്ക് മോദി ഫാക്ടര്‍ ദില്ലിയിലും തുണയായി. അഴിമതിക്കെതിരായ മോദിയുടെ നിലപാട് ജനങ്ങള്‍ അംഗീകരിച്ചു. എല്ലാറ്റിനുമുപരി പഞ്ചാബ്, ഗോവ സംസ്ഥാനങ്ങളിലെ ആം ആദ്മി പാര്‍ട്ടിയുടെ തോല്‍വി ജനങ്ങള്‍ക്ക് അവരിലുള്ള വിശ്വാസം നഷ്ടമാകാനും ഇടയായിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

English summary
Modi factor fresh faces BJP won MCD elections, Five reasons why BJP won MCD elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X