കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരുമാസത്തിനുള്ളില്‍ വിവാഹ രജിസ്ട്രേഷന്‍: അല്ലെങ്കില്‍ പണി പാളും!! പിഴയും ശിക്ഷയും, ചട്ടം ഉടന്‍!!

വിവാഹം കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിരിക്ക​ണ​മെന്നാണ് ശുപാര്‍ശ

Google Oneindia Malayalam News

ദില്ലി: വിവാഹം കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ വിവാഹ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്ന് ചട്ടം വരുന്നു. ലോ കമ്മീഷനാണ് വിവാഹ രജിസ്ട്രേഷന്‍ ചടങ്ങ് കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്ന നിര്‍ദേശം പുറത്തിറക്കിയിട്ടുള്ളത്. മതിയായ കാരണങ്ങളില്ലാതെ രജിസ്ട്രേഷന്‍ വൈകിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. എന്നാല്‍ മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ക്ക് ഇളവുണ്ടായിരിക്കുമെന്നും ലോ കമ്മീഷന്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുള്ള ശുപാര്‍ശയില്‍ ചൂണ്ടിക്കാണിക്കുന്നു.

അനുവദിച്ച സമയത്തിനുള്ളില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് വൈകുന്ന ഓരോ ദിവസത്തിനും അ‍ഞ്ച് രൂപ വീതമാണ് പിഴയിനത്തില്‍ ഈടാക്കുക. ഇതിന് പുറമേ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിക്കുന്നവര്‍ക്കും പേര്, വിലാസം തുടങ്ങിയ വിവരങ്ങള്‍ പൂര്‍ണ്ണമായി നല്‍കാന്‍ വിസമ്മതിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കണമെന്നും ലോ കമ്മീഷന്‍ ശുപാര്‍ശയില്‍ ചൂണ്ടിക്കാണിക്കുന്നു.

ഓല ടാക്സിയിൽ യാത്ര ചെയ്ത യുവതിക്ക് ദുരനുഭവം!! സംഭവം കൊച്ചിയിൽ!! ഓല ടാക്സിയിൽ യാത്ര ചെയ്ത യുവതിക്ക് ദുരനുഭവം!! സംഭവം കൊച്ചിയിൽ!!

marriage
രജിസ്ട്രേഷന്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാത്തവര്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ ഈ സംവിധാനം ലഭിക്കില്ലെന്നും ലോ കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജാതി മത ഭേദന്യേ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് ചട്ടം കൊണ്ടുവന്നിരുന്നു.

മുസ്ലിം സമുദായത്തില്‍ വിവാഹരജിസ്ട്രേഷന്‍ നടത്തുന്നത് ശരിയ നിയമങ്ങളുടെ ലംഘനമാണെന്നാണ് കാണിച്ചാണ് മുസ്ലിം പണ്ഡിതരും ആള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ഉള്‍പ്പെടെയുള്ള സംഘടനകളും ഈ നീക്കത്തെ എതിര്‍ക്കുന്നത്. സമുദായത്തിനുള്ളില്‍ നടത്തുന്ന നിക്കാഹ് അസാധുവാണെന്ന് വിധിയ്ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അതിനാല്‍ വിവാഹ രജിസ്ട്രേഷന്‍ അനിവാര്യമല്ലെന്നുമാണ് പണ്ഡിതര്‍ ഉന്നയിക്കുന്ന വാദം.

English summary
Law Commission on Tuesday suggested compulsory registration of marriage within 30 days of the ceremony. The Commission has recommended punishing the defaulters with a fine on per day basis for delay without reasonable cause.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X