കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മ കുറ്റവാളി;സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് പേരും ഫോട്ടോയും മാറ്റണം,തമിഴ്മക്കള്‍ തിരിഞ്ഞുകൊത്തും!

അഡ്വക്കേറ്റ്‌സ് ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്

Google Oneindia Malayalam News

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പേരും ഫോട്ടോകളും സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് നീക്കണമെന്ന് ഹര്‍ജി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിത കുറ്റക്കാരിയെന്ന വിധി വന്നതിന് പിന്നാലെയാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് അഡ്വക്കേറ്റ്‌സ് ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.

19 വര്‍ഷം പഴക്കമുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിത കുറ്റക്കാരിയെന്ന് സുപ്രീം കോടതി വിധിച്ചതിന് പിന്നാലെയാണ് സംഘത്തിന്റെ പരാതി. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് അമ്മയെന്ന പേരും ഫോട്ടോകളും നീക്കം ചെയ്യണമെന്നും സര്‍ക്കാര്‍ പദ്ധതികളിലും സര്‍ക്കാര്‍ ഓഫീസുകളിലും പേരും ഫോട്ടോകളും നല്‍കുന്നത് തുടര്‍ന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഇടയാക്കുമെന്നും അഡ്വക്കറ്റ്‌സ് ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ചൂണ്ടിക്കാണിക്കുന്നു.

jayalaitha211

അഴിമതിക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് സ്മാരകം പണിയുന്നതിന് യോഗ്യതയില്ലെന്നും അതിനാല്‍ ജയലളിതയുടെ പേരിലുള്ള സ്മാരകം നിര്‍മിക്കുന്നത് തടയുന്നതിനുള്ള നീക്കങ്ങള്‍ നടത്തുമെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു. ഫെബ്രുവരി 14നാണ് ബെംഗളൂരുവിലെ വിചാരണകോടതിയുടെ വിധിയെ മാനിച്ച് ജയലളിതയ്ക്ക് പുറമേ, ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, വി എന്‍ സുധാകരന്‍ എന്നിവര്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റക്കാരാണെന്നും, ശിക്ഷ അനുഭവിയ്ക്കണമെന്നും പിഴയയടക്കണമെന്നും സുപ്രീം കോടതി വിധിച്ചത്. കേസിലെ ജീവിച്ചിരിക്കുന്ന മൂന്ന് പ്രതികള്‍ക്ക് ശിക്ഷ വിധിച്ച കോടതി ജയലളിതയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി പിഴയടയ്ക്കണമെന്നും കോടതി വിധിച്ചിരുന്നു.

English summary
A petition has been filed in the Madras high court seeking the removal of former Tamil Nadu chief minister J Jayalalithaa’s photograph and the name ‘Amma’ from all state government schemes, alleging that she was found “guilty of corruption” in a graft case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X