കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണഘടനക്കെതിരെ ശിവ സേന: മതേതരത്വവും സോഷ്യലിസവും വേണ്ട

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഭരണഘടനയെ വെല്ലുവിളിച്ച് ശിവസേന രംഗത്ത്. ഭരണ ഘടനയുടെ പീഠികയില്‍ നിന്ന് 'മതേതരത്വം' 'സോഷ്യലിസം' എന്നീ വാക്കുകള്‍ എടുത്ത് കളയണം എന്നാണ് ശിവസേന ആവശ്യപ്പെടുന്നത്.

റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് പ്രക്ഷേപണ മന്ത്രാലയം പ്രസിദ്ധീകരിച്ച പരസ്യവുമായി ബന്ധപ്പെട്ടാണ് വിവാദം തുടങ്ങുന്നത്. ഭപണ ഘടനയുടെ പീഠിക പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ മതേതരത്വവും സോഷ്യലിസവും ഉണ്ടായിരുന്നില്ല.

Shiv Sena

എന്നാല്‍ ഇത് മനപ്പൂര്‍വ്വം ചെയ്തതല്ലെന്ന് പറഞ്ഞ് മന്ത്രാലയം ഉടന്‍ രംഗത്തെത്തി. ഭരണയുടെ 42-ാം ഭേദഗതി പ്രകാരമാണ് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ പീഠികയില്‍ ഉള്‍പ്പെടുത്തിയത്. ഭരണഘടനയുടെ പഴയ പീഠിക പ്രസിദ്ധീകരിച്ചതാണ് പ്രശ്‌നമായതെന്നായിരുന്നു വാദം.

എന്നാല്‍ സര്‍ക്കാരിന്റെ ഭാഗമായ ശിവസേന തന്നെ ഇപ്പോള്‍ ഇത്തരം ഒരു ആവശ്യവുമായി രംഗത്തെത്തുമ്പോള്‍ അത് ഏറെ ഗൗരവം അര്‍ഹിക്കുന്നു. ഭരണ ഘടനയുടെ പഴയ പീഠിക പ്രസിദ്ധീകരിച്ചത് മനപ്പൂര്‍വ്വമല്ലെങ്കില്‍ അത് സ്ഥിരമായി ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു എന്നാണ് ശിവ സേന നേതാവ് സഞ്ജയ് റോട്ട് പറയുന്നത്.

ഇന്ത്യ ഒരിക്കലും ഒരു മതേതര രാജ്യമല്ലെന്നും സഞ്ജയ് റോട്ട് പറയുന്നു. ഇന്ത്യ എന്നും ഹിന്ദു രാഷ്ട്രമാണെന്നാണ് സഞ്ജയ് റോട്ട് പറയുന്നത്.

ശിവ സേനയുടെ ആവശ്യത്തോട് ഇതുവരെ ബിജെപി നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. സോഷ്യലിസവും മതേതരത്വവും ഇന്തയന്‍ ഭരണഘടനയുടെ അന്ത:സത്തയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

English summary
Remove 'Secular' and 'Socialist' words from preamble of Constitution, says Shiv Sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X