മുഖ്യമന്ത്രിയാകാന്‍ മനോഹര്‍ പരീക്കര്‍?തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്ര മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി?

ഗോവന്‍ മുഖ്യമന്ത്രിയാവുമെന്ന വാര്‍ത്ത സംബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മനോഹര്‍ പരീക്കര്‍ മറുപടി നല്‍കിയില്ല.

  • Published:
  • By: Afeef Musthafa
Subscribe to Oneindia Malayalam

പനാജി: നിയമസഭാ തിരഞ്ഞെടുപ്പിനായി അങ്കത്തട്ടൊരുങ്ങിയ ഗോവയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. മുന്‍ മുഖ്യമന്ത്രിയും, കേന്ദ്ര പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറെ വീണ്ടും ഗോവന്‍ മുഖ്യമന്ത്രിയായി പാര്‍ട്ടി നിയോഗിക്കാനുള്ള സാധ്യതകള്‍ പൂര്‍ണ്ണമായും തള്ളിക്കളയാനാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ വീണ്ടും ഗോവന്‍ മുഖ്യമന്ത്രിയാവുമെന്ന വാര്‍ത്ത സംബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മനോഹര്‍ പരീക്കര്‍ മറുപടി നല്‍കിയില്ല. ആദ്യം തിരഞ്ഞെടുപ്പെന്ന പാലം കടക്കട്ടെ, എന്നിട്ടാവാം മുഖ്യമന്ത്രിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നായിരുന്നു പരീക്കറുടെ പ്രതികരണം.

കഴിഞ്ഞ ദിവസം പനാജി നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സിദ്ധാര്‍ത്ഥ് കുങ്കോലിങ്‌റോടൊപ്പം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോഴാണ് മനോഹര്‍ പരീക്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പക്ഷേ തിരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ ഇപ്പോള്‍ കേന്ദ്രത്തിലുള്ള ആരെയെങ്കിലും മുഖ്യമന്ത്രിയാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്നായിരുന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞത്.

പരീക്കറിനും സാധ്യതകള്‍

ഗോവയില്‍ ബിജെപി അധികാരത്തിലെത്തുകയാണെങ്കില്‍ മുഖ്യമന്ത്രിയാരാകുമെന്ന ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി കേന്ദ്ര മന്ത്രിസഭയില്‍ നിന്നുള്ളവരെയും പരിഗണിക്കുമെന്ന സൂചന നല്‍കിയത്.

ആരെല്ലാം കേന്ദ്രത്തില്‍

കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും , കേന്ദ്ര ആയുഷ് വകുപ്പിന്റെ മന്ത്രി ശ്രീപദ് നായിക്കുമാണ് ഗോവയെ പ്രതിനിധീകരിച്ച് കേന്ദ്ര മന്ത്രിസഭയിലുള്ളത്.

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു...

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് പ്രഖ്യാപിച്ചിട്ടില്ല.

സാധ്യകള്‍ തള്ളാതെ ഗഡ്കരി...

ബിജെപി വിജയിക്കുകയാണെങ്കില്‍ എംഎല്‍എമാര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുകയോ, അല്ലെങ്കില്‍ പാര്‍ട്ടി കേന്ദ്ര മന്ത്രിസഭയിലെ ആരെയെങ്കിലും നിയോഗിക്കുമെന്നുമാണ് ഗഡ്കരി പറഞ്ഞത്.

പാര്‍ട്ടി പറഞ്ഞാല്‍...

എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തങ്ങളെ പരിഗണിക്കുന്ന കാര്യമറിയില്ലെന്നാണ് ശ്രീപദ് നായിക്ക് പ്രതികരിച്ചത്. ഇനി പാര്‍ട്ടി മുഖ്യമന്ത്രിയാവാന്‍ പറഞ്ഞാല്‍ സന്തോഷത്തോടെ സ്ഥാനം ഏറ്റെടുക്കുമെന്നും നായിക്ക് പറഞ്ഞു.

ആവശ്യപ്പെട്ടിട്ടില്ല...

സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനായി പാര്‍ട്ടിയോട് താനും പരീക്കറും ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും നായിക്ക് വ്യക്തമാക്കി.

ലക്ഷ്മികാന്ത് പര്‍സേക്കറും...

ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിലവിലെ മുഖ്യമന്ത്രിയായ ലക്ഷ്മികാന്ത് പര്‍സേക്കറടക്കം 18 സിറ്റിംഗ് എംഎല്‍എമാരുണ്ട്. അതിനാല്‍ ബിജെപി അധികാരത്തിലെത്തുകയാണെങ്കില്‍ പര്‍സേക്കറിന് ഒരു അവസരം കൂടി ലഭിക്കാനുള്ള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്.

കേന്ദ്ര മന്ത്രിസഭയില്‍...

നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം കേന്ദ്ര മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിക്കുള്ള സാധ്യതകളുണ്ടെന്ന സൂചനകളാണ് ഗഡ്കരിയുടെ വാക്കുകളിലുണ്ടായിരുന്നത്.

പരീക്കറോ നായിക്കോ...

ബിജെപി അധികാരത്തിലെത്തിയാല്‍ ഒരു പക്ഷേ മനോഹര്‍ പരീക്കറിനെയോ ശ്രീപദ് നായിക്കിനെയോ മുഖ്യമന്ത്രിയാക്കുകായാണെങ്കില്‍ കേന്ദ്ര മന്ത്രിസഭയില്‍ ഇവര്‍ക്കു പകരം ആരു വരും എന്ന ചോദ്യവും സജീവമാണ്.

തിരഞ്ഞെടുപ്പ്...

ജനുവരി 18നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഫെബ്രുവരി നാലിന് ഒരൊറ്റ ഘട്ടമായാണ് ഗോവയിലെ നിയമസഭാ തിരഞ്ഞെടുപ്പ്.

English summary
manohar pareekar parried questions on his possible return as Chief Minister of Goa if BJP wins the Assembly polls.
Please Wait while comments are loading...