കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുകേഷ് നിര്‍വികാരന്‍: നിര്‍ഭയ ഡോക്യുമെന്ററിയുടെ സംവിധായിക

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: നിര്‍ഭയ ഡോക്യുമെന്ററി തയ്യാറാക്കിയ ബ്രിട്ടീഷ് സംവിധായിക ഒടുവില്‍ പ്രതികരിക്കുന്നു. താന്‍ ചെയ്ത ഡോക്യുമെന്ററിയില്‍ വിവാദം ഉണ്ടാക്കാനുള്ള ഒന്നും ഇല്ലെന്നാണ് സംവിധായിക ലെസ്ലീ ഉദ്വിന്‍ പറയുന്നത്.

അനുമതി ലഭിച്ചിട്ട് തന്നെയാണ് താന്‍ മുകേഷിന്റെ അഭിമുഖം എടുത്തത്. തിഹാര്‍ ജയില്‍ ഡയറക്ടര്‍ ആയിരുന്ന വിമല മെഹ്‌റയാണ് അനുമതി നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലത്തില്‍ നിന്ന് ഇതിന് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല.

Leslee Udwin

നിര്‍ഭയയെ കുറിച്ച് ചോദിച്ചപ്പോള്‍ നിര്‍വികാരനായാണ് മുകേഷ് പ്രതികരിച്ചതെന്ന് സംവിധായിക പറയുന്നു. അയാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പശ്ചാത്താപം ഉണ്ടോ എന്നറിയാന്‍ താന്‍ ശ്രമിച്ചുവെന്നും അവര്‍ പറയുന്നു.

2013 ഒക്ടോബര്‍ എട്ട് മുതല്‍ 10 വരെ രണ്ട് ദിവസമാണ് പ്രതികളുമായി സംസാരിച്ചത്. അവരുടെ ബന്ധുക്കളുമായും താന്‍ സംസാരിച്ചിരുന്നു. രണ്ട് വര്‍ഷം എടുത്തു ഡോക്യുമെന്ററി പൂര്‍ത്തിയാക്കാന്‍. പൊതുജനതാത്പര്യമാണ് തന്റെ ഡോക്യുമെന്ററിയുടെ മുഖമുദ്രയെന്നും അവര്‍ പറഞ്ഞു.

എന്തായാലും സംഭവം ഇപ്പോഴും വിവാദത്തിന്റെ നിഴലില്‍ തന്നെയാണ് ഡോക്യുമെന്ററി സംപ്രേഷണം ചെയ്യരുതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. കോടതിയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. വ്യവസ്ഥകള്‍ ലംഘിച്ചതിന് ജയില്‍ അധികൃതര്‍ ബിബിസിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

English summary
Nirbhaya documentary filmmaker says there is nothing sensational in her film
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X