കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത അന്തരിച്ചെന്ന് ടിവി ചാനലുകള്‍, ഇല്ലെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍!

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചതായി ടി വി ചാനലുകളിൽ വന്ന വാർത്ത തെറ്റെന്ന് ആശുപത്രി അധികൃതർ.

  • By Kishor
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചടായി ടി വി ചാനലുകളിൽ വാർത്ത. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുണ്ടായ ഹൃദയസ്തംഭനത്തിന് പിന്നാലെയാണ് മരണ മെന്നാണ് റിപ്പോർട്ടുകൾ വന്നത്. ഞായറാഴ്ച വൈകുന്നേരം 4.30 ഓടെയാണ് ഹൃദയാഘാതം ഉണ്ടായത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ജയലളിത മരിച്ചതായി തമിഴ് ചാനലുകൾ റിപ്പോർട്ട് ചെയ്തത്.

തിങ്കളാഴ്ച ഉച്ചയോടെ തന്നെ മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും ആശുപത്രിയിലെത്തിയിരുന്നു. പാർട്ടി നേതാക്കളും പ്രവർത്തകരും ആശുപത്രി പരിസരത്ത് തന്പടിച്ചിട്ടുണ്ട്. അതേസമയം അപ്പോളോ അധികൃതര്‍ അതേസമയം ജയലളിതയുടെ മരണവാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. ചികിത്സ ഇപ്പോഴും തുടരുകയാണ് എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ജയലളിതയുടെ ജീവചരിത്രം

ജയലളിതയുടെ ജീവചരിത്രം

1948 ഫെബ്രുവരി 24ന് മൈസൂരിലാണ് ജയലളിത ജയറാം എന്ന 'പുരൈട്ച്ചി തലൈവി' ജനിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും കുടിയേറിയ അയ്യങ്കാര്‍ കുടുംബമാണ് ജയയുടെത്. ജയലളിതയ്ക്ക് രണ്ടു വയസ്സുള്ളപ്പോള്‍ തന്നെ പിതാവ് ജയറാം മരണമടഞ്ഞു. പിന്നീട് അമ്മ വേദവല്ലിയുടെ സംരക്ഷണയിലാണ് ജയലളിത വളര്‍ന്നത്. ബാംഗ്ലൂരിലായിരുന്നു ആദ്യകാല വിദ്യാഭ്യാസം.

അമ്മയ്ക്ക് പിന്നാലെ സിനിമയില്‍

അമ്മയ്ക്ക് പിന്നാലെ സിനിമയില്‍

സന്ധ്യ എന്ന പേരില്‍ വേദവല്ലി സിനിമയില്‍ അഭിനയിച്ചിരുന്നു. ഈ പാത പിന്തുടര്‍ന്ന് ജയലളിതയും തന്റെ പതിനാറാം വയസ്സില്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ആദ്യ ചിത്രം റിലീസ് ചെയ്തത് 1964ലാണ്. ആദ്യകാലത്ത് കന്നഡ, തമിഴ് സിനിമകളില്‍ മാറി മാറി അഭിനയിച്ചു. മികച്ച നടി എന്ന് പേരെടുത്തു.

സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക്

സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക്

തുടക്കത്തില്‍ ശിവാജി ഗണേശന്‍, രവി ചന്ദ്രന്‍, ജയ് ശങ്കര്‍ എന്നിവരുടെ നായികയായിരുന്നു. എംജി രാമചന്ദ്രനോടൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. തുടര്‍ന്ന് എഐഎഡിഎംകെയിലും അംഗമായ ജയലളിത പതുക്കെ പാര്‍ട്ടിയിലെ അനിഷേധ്യ ശക്തിയായി മാറി. എംജിആറിന്റെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ എല്ലാമെല്ലാമായി ജയ ഉയര്‍ന്നു.

ആദ്യമായി അധികാരത്തില്‍

ആദ്യമായി അധികാരത്തില്‍

1991ലെ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയലളിത അധികാരത്തിലെത്തി. അഴിമതിയെ തുടര്‍ന്ന് തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഭരണം നഷ്ടപ്പെട്ടു. കരുണാനിധിയുടെ ഭരണകാലത്ത് അഴിമതി കേസുകളുടെ പേരില്‍ ജയലളിതയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പിനു ശേഷം ജയലളിത മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും അഴിമതി കേസുകള്‍ തിരിച്ചടിയായി.

തമിഴകത്ത് ഭരണത്തുടര്‍ച്ച

തമിഴകത്ത് ഭരണത്തുടര്‍ച്ച

നാലു മാസത്തിനു ശേഷം ഭരണം പനീര്‍ശെല്‍വത്തിനു നല്‍കി പടിയിറങ്ങേണ്ടി വന്നു. എന്നാല്‍ ഒരോ പ്രതിസന്ധികളെയും അതിജീവിച്ച് ജയലളിത ഉയര്‍ത്തെഴുന്നേറ്റ് വരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 2002 മുതല്‍ 2006വരെയും 2011 മുതല്‍ 2014വരെയും മുഖ്യമന്ത്രിയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അധികാരം നില്‍ത്തിയ ജയലളിത ഒട്ടേറെ ജനകീയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരുന്നു.

അപ്രതീക്ഷിതമായി വീണു

അപ്രതീക്ഷിതമായി വീണു

സെപ്തംബര്‍ 22നാണ് പനിയും നിര്‍ജലീകരണവും കാരണം ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടരമാസത്തെ അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും ഒടുവിലാണ് ജയലളിത മരണത്തിന് കീഴടങ്ങിയത്. ജയലളിത സുഖം പ്രാപിക്കുന്നു എന്നായിരുന്നു പാര്‍ട്ടി നേതാക്കള്‍ അവസാന നിമിഷം വരെ പറഞ്ഞത്. ജയലളിത സുഖം പ്രാപിച്ചു വരികയായിരുന്നു. എന്നാല്‍ ഡിസംബര്‍ 4ന് വൈകുന്നേരമുണ്ടായ ഹൃദയാഘാതത്തെ അതിജീവിക്കാന്‍ ജയലളിതയ്ക്ക് കഴിഞ്ഞില്ല.

എന്താണ് സംഭവിച്ചത്

എന്താണ് സംഭവിച്ചത്

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയലളിതയ്ക്ക് ഞായറാഴ്ച വൈകുന്നേരമാണ് ഹൃദയസ്തംഭനമുണ്ടായത്. ഇക്കാര്യം ആശുപത്രി അധികൃതര്‍ തന്നെ പത്രക്കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു. അപ്പോളോ ആശുപത്രിയില്‍ ജയലളിത വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

നേരത്തെയും റൂമറുകള്‍

നേരത്തെയും റൂമറുകള്‍

ജയലളിത മരിച്ചു എന്നും മൃതദേഹം ആളുകളെ പേടിച്ച് ഒളിപ്പിച്ച് വെച്ചിരിക്കുകയാണ് എന്നും നേരത്തെയും പലരും പറഞ്ഞിരുന്നു. എന്നാല്‍ അവരെയൊക്കെ ഞെട്ടിച്ചുകൊണ്ടാണ് പുരൈട്ചി തലൈവി ജയലളിത തിരിച്ചുവന്നത്. അമ്പത് ദിവസം നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ജയലളിത ഒപ്പിട്ട പ്രസ്താവന ജനങ്ങള്‍ക്ക് കിട്ടിയിരുന്നു.

വികാരഭരിതയായി ജയ

വികാരഭരിതയായി ജയ

നിങ്ങളെ വിട്ട് ഞാനെങ്ങനെ മരിച്ചുപോകും - ഇതായിരുന്നു ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം ജയ ജനങ്ങളോട് ചോദിച്ചത്. നിങ്ങളുടെ സ്നേഹം ഒപ്പമുള്ളപ്പോള്‍ ആര്‍ക്ക് എന്നെ എന്ത് ചെയ്യാന്‍ കഴിയും. എനിക്കിത് രണ്ടാം ജന്മം. നിങ്ങളുടെ പ്രാര്‍ഥനയുടെ ഫലമാണിത്. - ജയ ഒരു പ്രസ്താവനയില്‍ ജനങ്ങളോട് പറഞ്ഞത് ഇങ്ങനെ. ഇത് തന്നെയാണ് ജയലളിത അവസാനമായി ജനങ്ങളോട് പറഞ്ഞതും.

ജയലളിത ജനിച്ചത് മണ്ഡ്യയില്‍

ജയലളിത ജനിച്ചത് മണ്ഡ്യയില്‍

മണ്ഡ്യ ജില്ലയിലെ പാണ്ഡവപുരം താലൂക്കിലുള്ള മേലുകൊട്ടെയിലാണ് ജയലളിത ജനിച്ചത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഒരു വര്‍ഷത്തിന് ശേഷം. അന്ന് മൈസൂര്‍ പ്രസിഡന്‍സിയുടെ ഭാഗമാണ് മണ്ഡ്യ. ഇന്ന് കര്‍ണാടക സംസ്ഥാനത്തിന്റെയും. തമിഴ്നാടിന്റെ അമ്മയായി ജയ.

ജയലളിത തമിഴ്നാട്ടിലേക്ക്

ജയലളിത തമിഴ്നാട്ടിലേക്ക്

തമിഴ് സിനികളിലൂടെയാണ് ജയലളിത തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. കൃത്യമായി പറഞ്ഞാല്‍ എം ജി ആറിലൂടെ. എം ജി ആര്‍ സ്ഥാപിച്ച ഓള്‍ ഇന്ത്യ ദ്രാവിഡ മുന്നേറ്റ കഴകം എം ജി ആറിന്റെ മരണശേഷം നോക്കി നടത്തുന്നത് ജയലളിതയാണ്. ഒന്നുകൂടി പറഞ്ഞാല്‍ തമിഴ്നാട് രാഷ്ട്രീയവും ഏറെക്കാലം ജയലളിതയുടെ കൈകളിലൂടെയാണ് തിരിഞ്ഞത്.

സെപ്തംബര്‍ 22 മുതല്‍

സെപ്തംബര്‍ 22 മുതല്‍

സെപ്തംബര്‍ 22 മുതല്‍ ആശുപത്രിക്കിടക്കയിലാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കയിലാണ് തമിഴ്നാട് മുഴുവനും. ജയലളിതയ്ക്ക് എന്ത് പറ്റി എന്നറിയാന്‍ വേണ്ടി പാര്‍ട്ടി പ്രവര്‍ത്തകരും പ്രതിപക്ഷ നേതാക്കളും കോടതിയും വരെ രംഗത്തുണ്ട്.

അടുത്ത ബന്ധുക്കളെ പോലും

അടുത്ത ബന്ധുക്കളെ പോലും

അസുഖ ബാധിതയായി ആശുപത്രിയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതെയ സന്ദര്‍ശിക്കാന്‍ അനുവാദം കിട്ടുന്നില്ല എന്ന പരാതിയുമായി അടുത്ത ബന്ധു രംഗത്ത് വന്നിരുന്നു. ജയലളിതയുടെ സഹോദരന്റെ മകള്‍ ദീപ ജയകുമാറാണ് പരാതിയുമായി രംഗത്ത് വന്നത്.

ആരാണ് സംസ്ഥാനം ഭരിക്കുന്നത്

ആരാണ് സംസ്ഥാനം ഭരിക്കുന്നത്

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി എന്താണ് എന്നത് മാത്രമല്ല, ആരാണ് സംസ്ഥാനം ഭരിക്കുന്നത് എന്ന ചോദ്യവും ആളുകള്‍ക്കിടയില്‍ ഉയരുന്നുണ്ടായിരുന്നു. ജയലളിതയുടെ കൂട്ടുകാരി ശശികലയും ഉപദേശക ഷീല ബാലകൃഷ്ണനുമാണ് തമിഴ്നാട് ഭരിക്കുന്നത് എന്നാണ് ഡി എം കെ നേതാവ് കരുണാനിധി മുന്‍പ് ആരോപിച്ചത്.

ജയലളിത തിരിച്ചുവരുമെന്ന്

ജയലളിത തിരിച്ചുവരുമെന്ന്

തമിഴ്നാട് മുഖ്യമന്ത്രി ജയലളിത രോഗത്തില്‍ നിന്നും മുക്തി നേടി ഉടന്‍ തിരിച്ചെത്തുമെന്നായിരുന്നു ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു കഴിഞ്ഞ ദിവസം പറഞ്ഞത്. അപ്പോളോ ആശുപത്രിയില്‍ ജയലളിതയെ സന്ദര്‍ശിക്കാനെത്തിയ ശേഷമായിരുന്നു ഗവര്‍ണര്‍ ഒരു പ്രസ്താവനയില്‍ ഇക്കാര്യം പറഞ്ഞത്. ജയലളിതയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടെയായിരുന്നു ഗവര്‍ണറുടെ സന്ദര്‍ശനം.

ഗവര്‍ണറും കണ്ടില്ലേ

ഗവര്‍ണറും കണ്ടില്ലേ

എന്നാല്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവിന് ആശുപത്രിയില്‍ ജയലളിതയെ കാണാന്‍ പറ്റിയിരുന്നില്ല എന്നാണ് പിന്നീട് പുറത്തുവന്ന വിവരം. എന്താണ് സത്യത്തില്‍ ജയലളിതയ്ക്ക് സംഭവിക്കുന്നത്. പാര്‍ട്ടി അണികള്‍ അക്ഷമരാകുകയാണ്. പ്രക്ഷുബ്ധമാണ് സംസ്ഥാനം. തമിഴ്നാട്ടിലെ സ്ഥിതിഗതികളില്‍ കേന്ദ്രം വരെ ആശങ്ക അറിയിച്ചുകഴിഞ്ഞു.

പൂജയും പ്രാര്‍ഥനയും

പൂജയും പ്രാര്‍ഥനയും

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കുവേണ്ടി ആശുപത്രിക്ക് പുറത്ത് പൂജയും പ്രാര്‍ഥനയും. ജയലളിതയുടെ ആയിരക്കണക്കിന് വരുന്ന അണികളാണ് സദാസമയവും പ്രാര്‍ഥനയുമായി ആശുപത്രിക്ക് പുറത്ത് തമ്പടിച്ചിരിക്കുന്നത്. ജയലളിതയ്ക്കുവേണ്ടി മരിക്കാന്‍ പോലും തയ്യാറാകുന്നവരാണ് പ്രത്യേക പൂജകളും മറ്റും നടത്തുന്നത്.

English summary
Tamil Nadu cheif minister Jayalalithaa, Jayalalitha Death News, Jayalalithaa caridiac arrest, aiadmk leader jayalalithaa passs away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X