കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കെതിരെ സൈബർ യുദ്ധത്തിന് ചൈന...!!! ഹാക്കർമാർ രഹസ്യങ്ങൾ ചോർത്തി ?!!! സൈന്യം സുരക്ഷ ശക്തമാക്കി

ചൈനീസ് ഹാക്കർമാർ ഇന്ത്യൻ സൈനിക സോഫ്റ്റ് വെയറിൽ കടന്ന് കയറിയേക്കാമെന്ന് റിപ്പോർട്ട്. സോഫ്റ്റ് വെയർ അപ്ഗ്രഡേഷന് തയ്യാറെടുത്ത് സൈന്യം

  • By Deepa
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ സൈന്യത്തിന്‌റെ ആശയവിനിമയ ശൃഖലയില്‍ ചൈനീസ് ഹാക്കര്‍മാര്‍ നുഴഞ്ഞ് കയറാന്‍ സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ്. ഈ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സോഫ്റ്റ് വെയര്‍ അപ്‌ഗ്രേഡേഷന്‍ ഉടന്‍ നടപ്പിലാക്കാനും കേന്ദ്രം പദ്ധതിയിടുന്നു.

Hacker

ആര്‍മിയുടെ സുരക്ഷാ സംവിധാനത്തിന് തന്നെ വലിയ ഭീഷണിയാണ് പുതിയ റിപ്പോര്‍ട്ട്. അതീവ രഹസ്യ സ്വഭാവമുള്ള സൈനിക സന്ദേശങ്ങള്‍ പുറംരാജ്യങ്ങള്‍ അറിഞ്ഞാല്‍ അത് രാജ്യസുരക്ഷയെ താന്നെ ബാധിക്കും. ചൈനീസ് ഹാക്കര്‍മാര്‍ക്ക് സൈന്യത്തിന്‌റെ ആശയവിനിമയ ശൃഖലയില്‍ കടന്ന് കൂടാന്‍ കഴിഞ്ഞാല്‍ അതിന്‌റെ ആഘാതം വലുതായിരിക്കുമെന്ന് മുന്‍ യര്‍ഫോഴ്‌സ് മേധാവിയും പറയുന്നു.

China

ഇന്ത്യന്‍ സൈന്യത്തിനായി പ്രധാന സോഫ്റ്റ് വെയറുകളെല്ലാം നിര്‍മ്മിച്ചിരിക്കുന്നത് ചൈനീസ് കമ്പനികളാണ്. ഇത് വഴി ഓപ്പറേറ്റിംഗ് സിസ്റ്റത്തിലടക്കം കൃത്രിമം കാണിക്കാന്‍ ചൈനീസ് ഹാക്കര്‍മാര്‍ക്ക് കഴിയും. ഈ സ്ഥിതി മാറി പൂര്‍ണമായും തദ്ദേശീയമായി ഉല്‍പാദിപ്പിക്കുന്ന സോഫ്റ്റ് വെയറുകള്‍ സൈന്യത്തില്‍ ഉപയോഗിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Army

ചൈനീസ് ഹാക്കര്‍മാരുടെ ഭീഷണി നേരിടുന്നതിനായി സൈന്യം ഉടന്‍ തന്നെ സോഫ്റ്റ് വെയര്‍ അപ്‌ഡേഷന് തയ്യാറാകും. അല്ലാത്ത പക്ഷം സൈനിക വിവരങ്ങള്‍ ചോര്‍ത്തുകയും വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നല്ല ബന്ധം നശിപ്പിക്കുന്ന തരത്തില്‍ സന്ദേശങ്ങള്‍ പുറത്ത് പോകുന്നതിനും ഇടയാകുമെന്ന് സൈന്യം ഭയക്കുന്നു.

English summary
Malicious software cannot only disrupt communication during operations but also lead to theft of information in peacetime, the report on future core technologies and problem statements says.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X