കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതാടിസ്ഥാനത്തിലുള്ള സംവരണം ഒഴിവാക്കുമെന്ന സൂചന നല്‍കി കേന്ദ്രമന്ത്രി

  • By Anwar Sadath
Google Oneindia Malayalam News

ഹൈദരാബാദ്: രാജ്യത്ത് നിലവിലുള്ള മതാടിസ്ഥാനത്തിലുള്ള സംവരണം ഒഴിവാക്കുമെന്ന സൂചന നല്‍കി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. മതാടിസ്ഥാനത്തിലുള്ള സംവരണം ജനങ്ങളെ ഭിന്നിപ്പിക്കുമെന്നും അത് മറ്റൊരു പാകിസ്ഥാന്‍ സൃഷ്ടിച്ചേക്കുമെന്നും മന്ത്രി പറഞ്ഞു. ഹൈദരാബാദില്‍ അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് ബിജെപി സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില വിഭാഗങ്ങളുടെ സംവരണം ഉയര്‍ത്താനുള്ള തെലങ്കാനയുടെ നിര്‍ദേശത്തിന് ഭരണഘടനാപരമായി സാധുതയില്ല. രാജശേഖര്‍ റെഡ്ഡിയും ചന്ദ്രബാബു നായ്ഡു ഈ നീക്കത്തിന് ശ്രമിച്ചപ്പോള്‍ ബിജെപി അത് തടഞ്ഞിരുന്നു. ഇതാണ് ബിജെപിയുടെ നയം. മതാടിസ്ഥാനത്തിലുള്ള സംവരണം രാജ്യത്തിന്റെ വിഭജനത്തിന് തന്നെ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

venkaiah

ഭരണഘടനാ ശില്പി അംബേദ്കര്‍ മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് എതിരായിരുന്നു. എന്നാല്‍, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഇത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ബിജെപി അതിന്റെ നയങ്ങളില്‍ നിന്നും വ്യതിചലിക്കില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സംവരണം ഒഴിവാക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍, ജാതി സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സംവരണം സംബന്ധിച്ച തര്‍ക്കം ബിജെപി മാറ്റിവെക്കുയായിരുന്നു.
English summary
Venkaiah Naidu says Reservation Over Religion May Lead To Another Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X