കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതി ഇടഞ്ഞു; മുഴുവന്‍ കള്ളപ്പണക്കാരേയും കേന്ദ്രം വെളിപ്പെടുത്തും

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന് വന്‍ തിരിച്ചടിയായി സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. വിദേശ രാജ്യങ്ങളിലെ ബാങ്കുകളില്‍ നിക്ഷേപമുള്ള എല്ലാ കള്ളപ്പണക്കാരുടേയും പേരുകള്‍ വെളിപ്പെടുത്തണം എന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഒക്ടോബര്‍ 29 ന് തന്നെ എല്ലാ പേരുകളും വെളിപ്പെടുത്തണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്പ് എല്ലാ കള്ളപ്പണക്കാരുടേയും പേര് വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നത്. തുടര്‍ന്ന് മൂന്ന് പേരുകള്‍ പുറത്ത് വിടുകയും ചെയ്തു.

Black Money

വിദേശ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവരുട മുഴുവന്‍ വിവരങ്ങളും മുദ്ര വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്. കുറച്ച് പേരുടെ വിവരങ്ങള്‍ മാത്രം പുറത്ത് വിട്ടത് ശരിയായില്ലെന്നാണ് സുപ്രീം കോടതി വിലയിരുത്തിയത്. സര്‍ക്കാര്‍ കള്ളപ്പണക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണോ എന്നും കോടതി ചോദിച്ചു.

കോണ്‍ഗ്രസിന്റെ നേതൃത്തില്‍ യുപിഎ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ബിജെപി ഉന്നയിച്ച പ്രധാന വിഷയങ്ങളില്‍ ഒന്നായിരുന്നു കള്ളപ്പണം. അധികാരത്തിലെത്തിയാല്‍ കള്ളപ്പണം തിരിച്ചുകൊണ്ടുവരും എന്നതായിരുന്നു നരേന്ദ്ര മോദിയുടെ വാഗ്ദാനങ്ങളില്‍ ഒന്ന്.

ഡാബറിന്റെ മുന്‍ എക്‌സിക്യൂട്ടീവ് പ്രദീപ് ബര്‍മന്‍ , പങ്കജ് ചിമന്‍ലാല്‍, രാധ എസ് ടിംബ്ലോ എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടുള്ളത്.

English summary
Reveal all black money holders' names: Supreme Court to Centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X