കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ മണ്ഡലം ആര്‍ക്കൊപ്പം; ഇറക്കുന്നത് പുത്തന്‍ 50 കോടി, വോട്ടര്‍മാര്‍ക്ക് പുഞ്ചിരി

രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന ശക്തമാക്കി.

  • By Ashif
Google Oneindia Malayalam News

ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ മണ്ഡലത്തില്‍ നടക്കുന്നത് പണമെറിഞ്ഞ് വോട്ടുപിടിത്തം. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ 50 കോടി രൂപ വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇറക്കാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

പ്രചാരണം അന്ത്യത്തിലേക്ക് അടുക്കുമ്പോള്‍ ഇറക്കുന്ന പണത്തിന്റെ തോത് കൂടുമെന്നാണ് വിവരം. പണം മാത്രമല്ല, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മറ്റു ചില സമ്മാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്നുണ്ട്. രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന ശക്തമാക്കി.

Jayalalitha

ഒരു വോട്ടിന് 2500 രൂപ വരെയാണ് വീടുകളില്‍ നല്‍കുന്നത്. ഓരോ വീട്ടിലും എത്ര വോട്ടര്‍മാരുണ്ടെന്ന് നോക്കി അത്രയും തുക പാര്‍ട്ടി പ്രവര്‍ത്തകര്‍ രഹസ്യമായി സ്ത്രീകളെ ഏല്‍പ്പിക്കുകയാണ് ചെയ്യുന്നത്. ചിലയിടത്ത് വീട്ടുപകരണങ്ങള്‍ എത്തിക്കുകയാണ് ചെയ്യുന്നത്. 2500 എന്നത് വോട്ടെടുപ്പ് അടുക്കുമ്പോള്‍ നിരക്ക് വര്‍ധിച്ചേക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

അണ്ണാ ഡിഎംകെയില്‍ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് ഔദ്യോഗിക വിഭാഗവും വിമതരും മല്‍സരിക്കുന്നുണ്ട്. കൂടാതെ ജയലളിതയുടെ ബന്ധു ദീപ വിജയകുമാര്‍, ബിജെപി, വിജയകാന്തിന്റെ ഡിഎംഡികെ, പ്രതിപക്ഷമായ ഡിഎംകെ തുടങ്ങിയ കക്ഷികളും മല്‍സര രംഗത്തുണ്ട്. അണ്ണാ ഡിഎംകെയും ഡിഎംകെയുമാണ് കൂടുതല്‍ പണമെറിയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏപ്രില്‍ 12നാണ് വോട്ടെടുപ്പ്. 17ന് ഫലം പ്രഖ്യാപിക്കും. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതും ഫലം പ്രഖ്യാപിക്കുന്നതും ഇതേ ദിവസങ്ങളിലാണ്. ജയലളിതയുടെ പിന്‍ഗാമി ആരാണെന്നറിയാന്‍ കാത്തിരിക്കുകയാണ് തമിഴ്ജനത.

English summary
50 crore rupee for vote at RK Nagar byelection, Intelligence report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X