കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ ആര്‍ കെ നഗറില്‍ വോട്ടര്‍മാര്‍ക്ക് ചാകര, പണം വാരിയെറിഞ്ഞു പാര്‍ട്ടികള്‍, വോട്ടിന് 2500 രൂപ

വാശിയേറിയ മല്‍സരം നടക്കുന്ന മണ്ഡലത്തില്‍ അണ്ണാ ഡിഎംകെയും ഡിഎംകെയുമാണ് നോട്ടെറിയുന്നതില്‍ മുന്‍പന്തിയിലെന്നാണ് വിവരം.

  • By Ashif
Google Oneindia Malayalam News

ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ മണ്ഡലത്തില്‍ പണം വാരിയെറിഞ്ഞ് പാര്‍ട്ടികള്‍. വാശിയേറിയ മല്‍സരം നടക്കുന്ന മണ്ഡലത്തില്‍ അണ്ണാ ഡിഎംകെയും ഡിഎംകെയുമാണ് നോട്ടെറിയുന്നതില്‍ മുന്‍പന്തിയിലെന്നാണ് വിവരം.

ഒരു വോട്ടിന് 2500 രൂപയാണ് പാര്‍ട്ടിക്കാര്‍ കൊടുക്കുന്നത്. അത് ഓരോ പാര്‍ട്ടിക്കാരും ഒരേ വീട്ടില്‍ തന്നെ കൊടുക്കുന്നുമുണ്ട്. വോട്ടര്‍മാര്‍ക്ക് ചാകരയാണിപ്പോള്‍. എന്നാല്‍ ഇക്കാര്യം പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഏപ്രില്‍ 12നാണ് വോട്ടെടുപ്പ്. ഫലം 17നും.

അണ്ണാ ഡിഎംകെയിലുണ്ടായ ഭിന്നത

ജയലളിതയുടെ മരണ ശേഷം അണ്ണാ ഡിഎംകെയിലുണ്ടായ ഭിന്നത മൂലം പാര്‍ട്ടി രണ്ടായി തിരിഞ്ഞിട്ടുണ്ട്. ജയലളിതയുടെ തോഴിയും പുതിയ ജനറല്‍ സെക്രട്ടറിയുമായ ശശികലയുടെ നേതൃത്വത്തില്‍ ഒരു വിഭാഗവും ജയലളിതയുടെ വിശ്വസ്തനും മുന്‍ മുഖ്യമന്ത്രിയുമായ ഒ പനീര്‍ശെല്‍വത്തിന്റെ വിഭാഗവും.

 രണ്ട് വിഭാഗവും മല്‍സര രംഗത്ത്

ഈ രണ്ട് വിഭാഗവും മല്‍സര രംഗത്തുണ്ട്. കൂടാതെ ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാറും മല്‍സരിക്കുന്നു. പ്രതിപക്ഷമായ ഡിഎംകെയും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. അണ്ണാ ഡിഎംകെ വോട്ടുകള്‍ ഭിന്നിക്കുമ്പോള്‍ നേട്ടം കൊയ്യാമെന്നാണ് ഡിഎംകെയുടെ കണക്കുകൂട്ടല്‍.

പണമെറിയുന്നതില്‍ ഡിഎംകെയും പിന്നിലല്ല

അണ്ണാ ഡിഎംകെ വോട്ട് ഭിന്നിക്കുമെന്് അവര്‍ക്ക് ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ പണം നല്‍കി വോട്ട് ചോദിക്കുന്നതും അവര്‍ തന്നെയാണെന്നാണ് ആരോപണം. പ്രതിപക്ഷമായ ഡിഎംകെയും പണം വാരിയെറിയുന്നതില്‍ ഒട്ടുംപിന്നിലല്ല.

ഒരു വോട്ടിന് 2500 രൂപ വരെ

ഒരു വോട്ടിന് 2500 രൂപ വരെ നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ വീട്ടിലെയും വോട്ടര്‍മാരുടെ എണ്ണം കണക്കാക്കി തുക മൊത്തമായി കൊണ്ടുപോയി നല്‍കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം എതിര്‍പാര്‍ട്ടികള്‍ പരസ്പരം നിരീക്ഷിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് വിവരം കൈമാറുകയും ചെയ്യുന്നുണ്ട്.

സ്ത്രീകളുടെ കൈവശം പണമെത്തിക്കുന്നു

ഓരോ വീടുകള്‍ക്കും വോട്ടര്‍മാരുടെ എണ്ണം നോക്കി നിരക്ക് നിശ്ചയിക്കും. തുടര്‍ന്ന് രഹസ്യമായി വീട്ടിലെ സ്ത്രീകളുടെ കൈവശം പണമെത്തിക്കും. ഈ രംഗങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു. കഴിഞ്ഞ നാല് ദിവസത്തിനിടെ ഏഴ് ലക്ഷം രൂപയാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടിയത്.

ഒരു കൈ നോക്കാന്‍ ബിജെപിയും

അതേസമയം, ആര്‍കെ നഗര്‍ പിടിക്കാന്‍ ശക്തമായ പ്രചാരണത്തിലാണ് പാര്‍ട്ടികള്‍. അണ്ണാ ഡിഎംകെയുടെ രണ്ട് വിഭാഗം, ഡിഎംകെ, എന്നീ കക്ഷികള്‍ക്ക് പുറമെ ബിജെപിയും രംഗത്തുണ്ട്. അണ്ണാ ഡിഎംകെ ഇരുവിഭാഗങ്ങളെയും സംബന്ധിച്ചിടത്തോളം ജയലളിതയുടെ പിന്‍ഗാമികളായി തങ്ങളെയാണ് ജനം അംഗീകരിച്ചതെന്ന് തെളിയിക്കാനുള്ള ശ്രമമാണ്.

ദീപ ജയകുമാര്‍ പാരയാകും

ശശികല വിഭാഗം ശശികലയുടെ ബന്ധു ടിടിവി ദിനകരനെയും പനീര്‍ശെല്‍വം വിഭാഗം മുതിര്‍ന്ന നേതാവ് ഇ മധുസൂദനനെയുമാണ് രംഗത്തിറക്കിയത്. കാല്‍നട പ്രചാരണ യാത്ര ആരംഭിക്കാന്‍ ഒരുങ്ങുകയാണ് ഇരുവിഭാഗം നേതാക്കളും. ഇവര്‍ പിടിക്കുന്ന വോട്ടുകളില്‍ തന്നെയാണ് ദീപ ജയകുമാറിന്റെയും നോട്ടം.

ഡിഎംകെയുടെ കണക്കുകൂട്ടല്‍ ഇതാണ്

ഈ വോട്ട് ഭിന്നത തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് ഡിഎംകെയുടെ കണക്കുകൂട്ടല്‍. അവര്‍ക്ക് ഇത്തവണ ആത്മവിശ്വാസം ഇരട്ടിയായിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ഥി ഗംഗൈ അമരന് നടന്‍ രജനികാന്ത് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രതീക്ഷയിലാണ് ബിജെപി.

വിജയകാന്തിന്റെ ഡിഎംഡികെക്ക് ഉഷാറില്ല

ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് വിജയകാന്തിന്റെ ഡിഎംഡികെയാണ്. അവര്‍ പ്രചാരണത്തില്‍ വളരെ പിന്നാക്കം പോയെന്നാണ് ഒടുവിലെ റിപ്പോര്‍ട്ടുകള്‍. സ്ഥാനാര്‍ഥി മതിവാണന്‍ വേണ്ടത്ര ഉഷാറില്ലെന്നും പേരിന് മാത്രമുള്ള പ്രചാരണമാണ് അദ്ദേഹം നടത്തുന്നതെന്നുമാണ് ആരോപണം.

English summary
Political party give money to people for vote in RK Nagar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X