കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍കെ പൗച്ചരി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ദി എനര്‍ജി ആന്റ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും നോബേല്‍ സമ്മാന ജേതാവുമായ ആര്‍കെ പൗച്ചരിക്കെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്. സഹപ്രവര്‍ത്തകയായിരുന്ന യുവതിയാണ് തന്നെ പൗച്ചരി പീഡിപ്പിച്ചെന്ന് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. ടേരിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് പൗച്ചരി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി.

പൗച്ചരിക്കെതിരെ ലൈംഗികാരോപണങ്ങള്‍ തുറന്നു കാട്ടി യുവതി എഴുതിയ കത്താണ് പുറത്തുവിട്ടിരിക്കുന്നത്. വര്‍ഷങ്ങളോളം പൗച്ചരി തന്നെ ലൈംഗികമായി ശല്യം ചെയ്തിരുന്നുവെന്നാണ് കത്തിലുള്ളത്. തന്നോട് മാത്രമല്ല മറ്റു സ്ത്രീകളുമായി അവിഹിത ബന്ധം ഇയാള്‍ക്കുണ്ടായിരുന്നതായും യുവതി പറയുന്നു.

r-k--pachauri

മറ്റുള്ളവരോട് മോശമായി പെരുമാറുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും യുവതി കത്തില്‍ കുറിച്ചിട്ടുണ്ട്. ഒടുവില്‍ പൗച്ചരിയുടെ ശല്യം കാരണം ജോലി രാജിവെച്ച് മറ്റ് ജോലി നേക്കേണ്ട വന്നു. എന്നാല്‍, രാജിവെച്ച് പോകരുതെന്ന് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറയുന്നു.

പൗച്ചരിക്കെതിരെ ദില്ലി പോലീസില്‍ പരാതി കൊടുത്തെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്നും യുവതി ആരോപിക്കുന്നു. ഇതിനുമുന്‍പും പൗച്ചരിക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നിരുന്നു.

English summary
As outrage mounts over The Energy and Resources Institute’s decision to promote and vest executive powers with R K Pachauri, accused of sexual harassment by a colleague who later resigned, another former TERI employee stepped forward Wednesday to level similar allegations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X