കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രൈവറെ കൊള്ളയടിച്ച 4 പോലീസുകാര്‍ അറസ്റ്റില്‍

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: തന്റെ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഡ്രൈവറെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ നാലു പോലീസുകാരെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ വസായ് ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ രാജു ചവാന്‍, രാജു ഷേഖ്, സുരേഷ് റാത്തോഡ്, ജിതേന്ദ്ര ചോഗിള്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇന്നോവ കാര്‍ ഡ്രൈവറുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കഴിഞ്ഞ ശനിയാഴ്ച മുംബൈ അഹമ്മദാബാദ് ഹൈവേയിലാണ് മഹാരാഷ്ട്ര പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. ഇന്നോവ കാറില്‍ സഞ്ചരിക്കുകയായിരുന്ന മദന്‍വര്‍മ എന്ന ഡ്രൈവറെ മറ്റൊരു ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ പോലീസുകാര്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു.

arrest

തങ്ങള്‍ മഹാരാഷ്ട്ര ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് പറഞ്ഞ പോലീസുകാര്‍ കാറില്‍ ഗുഡ്കയും മറ്റും കടത്തുന്നതായി രഹസ്യസന്ദേശം ലഭിച്ചിട്ടുണ്ടെന്നും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. താന്‍ കള്ളക്കടത്തുകാരനല്ലെന്ന് ഡ്രൈവര്‍ അറിയിച്ചെങ്കിലും തങ്ങളുടെ കൈയ്യിലുള്ള ഗുഡ്ക കാറില്‍ നിന്നും പിടിച്ചെടുത്തതാണെന്നു കാട്ടി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.

അറസ്റ്റ് ഒഴിവാക്കാനായി വന്‍ തുകയാണ് ഡ്രൈവറില്‍ നിന്നും കവര്‍ച്ചക്കാര്‍ ആവശ്യപ്പെട്ടത്. ഡ്രൈവറുടെ പഴ്‌സ് തട്ടിയെടുത്ത അവര്‍ അതിലുള്ള പണം എടുത്തതിന് പുറമെ എടിഎം കൗണ്ടറിലേക്ക് കൊണ്ടുപോയി 25,000 രൂപ പിന്‍വലിപ്പിച്ചശേഷമാണ് വിട്ടയച്ചത്. ഇതിന് പിന്നാലെ മദന്‍വര്‍മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കാറിന്റെ നമ്പര്‍ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പോലീസുകാര്‍ അറസ്റ്റിലായത്. ഇവര്‍ സമാനമായ രീതിയില്‍ നേരത്തെയും കവര്‍ച്ച ചെയ്തതായി പോലീസ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. പ്രതികളെ ഏപ്രില്‍ 24വരെ കസ്റ്റഡിയില്‍ വിട്ടു.

English summary
Robbing driver on national highway ; Four cops arrested in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X