കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് റോബോട്ടിക്സ്: കർഷക ആത്മഹത്യയ്ക്ക് പരിഹാരം!! കൃഷിയുടെ ഭാവിയ്ക്ക് നിർണായ കണ്ടെത്തൽ!!!

Google Oneindia Malayalam News

ഹൈദരാബാദ്: രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ ദിനംപ്രതി വര്‍ധിച്ചുവരുമ്പോൾ കൃഷിയിലെ നൂതന രീതികൾ പരീക്ഷിക്കുകയാണ് ഇന്ത്യയിൽ നിന്നുള്ള ഒരു കമ്പനി. മോശം കാലാവസ്ഥ, വിളനാശം, കാര്‍ഷിക ലോൺ തിരിച്ചടയ്ക്കാതെ ആത്മഹത്യയിലേയ്ക്ക് നയിക്കപ്പെടുന്ന രാജ്യത്താണ് റോബോട്ടിക്സ് എന്ന ഉപകരണം വിളനാശം കുറയ്ക്കാന്‍ സഹായിക്കുന്നത്. വിത്തുകള്‍ തിരഞ്ഞെടുക്കുന്നതിലെ പാളിച്ചകൾ, ശരിയായ കൃഷിരീതികളെക്കുറിച്ചുള്ള അവബോധത്തിന്‍റെ അഭാവം എന്നിവയും കർഷകർക്ക് പിഴയ്ക്കുന്ന ചുവടുകളാണ്.

സത്യജീത് മഹാപത്ര സ്ഥാപകനായ എക്സാബിറ്റ് സിസ്റ്റം എന്ന കമ്പനിയാണ് വിളനാശം ഇല്ലാതാക്കുന്നതിനും കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി റോബോട്ടിക്സ് എന്ന ഉൽപ്പന്നം പുറത്തിറക്കിയിട്ടുള്ളത്. അടുത്ത ഒരു ദശാബ്ജം കൊണ്ട് ശാസ്ത്രീയമായ കൃഷിരീതി ഉപയോഗിച്ച് ലോകത്തിന്‍റെ ഭക്ഷണക്കോപ്പയായി മാറുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

robotix

വിളനാശം മൂലം കർഷർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് കമ്പനി ചൂണ്ടിക്കാണിക്കുന്നത്. കര്‍ഷർക്ക് വിളകളെ രക്ഷിക്കാൻ മാർഗ്ഗനിർദേശങ്ങൾ നൽകുന്നതിനൊപ്പം മികച്ച വിളകള്‍ ലഭിക്കുന്നതിനും റോബോട്ടിക്സ് കര്‍ഷകർക്ക് വഴികാട്ടിയാവുന്നു.

robotix-2-

സോളാറിൽ പ്രവര്‍ത്തിയ്ക്കുന്ന രണ്ട് കിലോ ഭാരമുള്ള റോബോട്ടിക്സിന് 40 സെമി പൊക്കമുണ്ട്. കാർഷികവിളകളുടെ ആരോഗ്യം നിരീക്ഷിക്കാൻ കഴിയുന്ന സെൻസറുകൾ ഘടിപ്പിച്ചതാണ് റോബോട്ടിക്സ്. മണ്ണിന്‍റെ ചൂട്, ഈർപ്പം, മൈക്രോ ക്ലൈമാറ്റിക് കണ്ടീഷൻ എന്നിവ തിരിച്ചറിയാനുള്ള സംവിധാനവും ഈ ഉപകരണത്തിലുണ്ട്.

-robotix-

മൊബൈല്‍ ഫോൺ നോട്ടിഫിക്കേഷനായി റിയൽ ടൈം ഡാറ്റ ഈ ഉപകരണം നൽകിക്കൊണ്ടിരിക്കും. തെലുഗു, തമിഴ്, കന്നഡ, ഹിന്ദി ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് കമ്പനിയുടെ ആൻഡ്രോയ്ജ് ആപ്പിൽ നോട്ടിഫിക്കേഷൻ ലഭിക്കുക. ജലസേചനത്തിനുള്ള ശരിയായ സമയം ഉൾപ്പെടെയുള്ള നിർദേശങ്ങളും ആപ്പില്‍ ലഭിക്കും.

English summary
RobotiX is a solar powered product, two kg in weight and 40 cm tall, comes equipped with sensors that monitor crop health, but also soil temperature and humidity, and the microclimatic conditions such ambient Temperature and humidity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X