കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മുകാരികള്‍ സ്വയം വസ്ത്രം കീറിയെറിയുന്നവരെന്ന് തൃണമൂല്‍ മന്ത്രി

  • By Soorya Chandran
Google Oneindia Malayalam News

ബര്‍ദ്വാന്‍: സിപിഎമ്മിന്റെ വനിത പ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശവുമായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ്. സ്വന്തം വസ്ത്രം കീറിയെറിഞ്ഞ് അതിന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കുറ്റം പറയുന്നവരാണ് സിപിഎം വനിത പ്രവര്‍ത്തകരെന്നാണ് ആരോപണം.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും പശ്ചിമ ബംഗാള്‍ മന്ത്രിയുമായ സ്വപന്‍ ദേബ്‌നാഥ് ആണ് വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Swapan Debnath

സിപിഎമ്മിന്റെ വനിത പ്രവര്‍ത്തകര്‍ അവരുടെ തന്നെ ബ്ലൗസുകള്‍ കീറും. എന്നിട്ട് തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ പീഡിപ്പിച്ചു എന്ന് പറയും. പീഡിപ്പിച്ചതിന് ഉത്തരവാദികള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സുകാരാണെന്നാണ് സിപിഎമ്മുകാരികള്‍ എപ്പോഴും പറയുക. പക്ഷേ സത്യം നാട്ടുകാര്‍ക്കറിയാം- സ്വപന്‍ ദേബ്‌നാഥിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

CPM

പശ്ചിമ ബംഗാളിലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയാണ് സ്വപന്‍ ദേബ്‌നാഥ്. ബര്‍ദ്വാന്‍ ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ സംസാരിക്കവേയാണ് വിവാദ പരാമര്‍ശം.

കഴിഞ്ഞ ജനുവരി ഒന്നിന് ബര്‍ദ്വാനിനടുത്ത് സിപിഎമ്മുകാരും തൃണമൂല്‍ കോണ്‍ഗ്രസ്സുകാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. സംഘര്‍ഷത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന് സിപിഎമ്മിന്‍റെ വനിത പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടാണ് സ്വപന്‍ ദേബ്നാഥിന്‍റെ പ്രസംഗം.

എന്തായാലും പശ്ചിമ ബംഗാളില്‍ ഈ പരാമര്‍ശം ചൂടന്‍ ചര്‍ച്ചയായിക്കഴിഞ്ഞു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ദേബ്‌നാഥിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

English summary
Row over TMC minister's remarks on CPM women activists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X