കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ പ്രഖ്യാപനം പാഴ്‌വാക്ക്!! മനുഷ്യക്കടത്ത് സജീവം, ഉപയോഗിക്കുന്നത് 2000ത്തിന്‍റെ നോട്ടുകള്‍..

നോട്ട് നിരോധനം മനുഷ്യക്കടത്ത് മാഫിയയെ തളര്‍ത്തിയിട്ടില്ലെന്ന് നൊബേല്‍ സമ്മാന വിജയി കൈലാഷ് സത്യാര്‍ഥി

  • By Manu
Google Oneindia Malayalam News

ഭോപ്പാല്‍: 500, 1000 രൂപയുടെ നോട്ടുകള്‍ രാജ്യത്തെ കള്ളപ്പണക്കാരെയും മറ്റ് അനധികൃത പ്രവൃത്തികള്‍ നടത്തുന്നവരെയും തകര്‍ക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ ഇപ്പോള്‍ പാഴ്‌വാക്കായിരിക്കുകയാണെന്ന് നൊബേല്‍ സമ്മാനജേതാവ് കൈലാഷ് സത്യാര്‍ഥി പറഞ്ഞു.

നോട്ട് നിരോധനം വന്നു രണ്ടു മാസം പിന്നിട്ടപ്പോള്‍ മനുഷ്യക്കടത്ത് സംഘം പഴയതുപോലെ തന്നെ സജീവമായി രംഗത്തുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതീക്ഷകള്‍ യാഥാര്‍ഥ്യമായില്ല

കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം കൊണ്ടുവരുമ്പോള്‍ മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള റാക്കറ്റുകള്‍ക്ക് ഇതു കൂച്ചുവിലങ്ങിടുമെന്ന ശുഭപ്രതീക്ഷയുണ്ടായിരുന്നെന്ന് സത്യാര്‍ഥി വ്യക്തമാക്കി. എന്നാല്‍ ഇത് തന്‍റേത് തെറ്റിദ്ധാരണയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

2000 നോട്ടുകള്‍ സജീവം

1000, 500 രൂപയുടെ നോട്ടുകള്‍ അസാധുവായെങ്കിലും പകരമിറങ്ങിയ 2000ത്തിന്റെ നോട്ടുകള്‍ മനുഷ്യക്കടത്ത് മാഫിയ ഇപ്പോള്‍ സജീവമായി ഉപയോഗിക്കുന്നതായി സത്യാര്‍ഥി ചൂണ്ടിക്കാട്ടി.

നോട്ട് നിരോധനം വഴി മാത്രമാണ്, അവസാനമല്ല

മനുഷ്യക്കടത്ത് നിയന്ത്രിക്കാനുള്ള ഒരു വഴി മാത്രമാണ് നോട്ട് നിരോധനം. എന്നാല്‍ അതുകൊണ്ടു മാത്രം ഇതു തുടച്ചുനീക്കാനാവില്ല-സത്യാര്‍ഥി വ്യക്തമാക്കി.

ശക്തമായ നിയമമില്ല

മനുഷ്യക്കടത്ത് നിയന്ത്രിക്കാന്‍ രാജ്യത്ത് ശക്തമായ നിയമവ്യവസ്ഥ ഇല്ലാത്തതാണ് പ്രധാന പ്രശ്‌നമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാലവേലയ്ക്കെതിരേയും കുട്ടികളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന നീക്കത്തിന് തുടക്കമിട്ട വ്യക്തിയാണ് സത്യാര്‍ഥി.

English summary
Nobel Laureate Kailash Satyarthi had said that banning highvalue currency notes would curb child trafficking. But two months later, the child rights activist expressed his disappointment saying, "I'd expected black money-driven human trafficking would be crippled completely following demonetisation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X