കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി വനിത എംപിയുടെ ഡാന്‍സ്... കിട്ടിയത് 30 സെക്കന്റില്‍ മൂന്ന് കോടി! വീഡിയോ കാണാം

  • By Soorya Chandran
Google Oneindia Malayalam News

വരാവല്‍: ഒരാള്‍ നൃത്തം ചെയ്താല്‍ എത്ര രൂപവരെ കിട്ടും. ലാലിസം പരിപാടിയില്‍ ശോഭനയുടെ നൃത്തത്തിന് 25 ലക്ഷം കൊടുത്തതിന്റെ പൊല്ലാപ്പുകളൊക്കെ തീര്‍ന്നുവരുന്നേ ഉള്ളൂ. അതിനിടയിലാണ് ഒരു ഡാന്‍സും കുറേ പണവും സംബന്ധിച്ച ഒരു വാര്‍ത്ത അങ്ങ് ഗുജറാത്തില്‍ നിന്ന് വരുന്നത്.

ഇവിടെ താരമായത് ബിജെപിയുടെ വനിത എംപിയാണ്. പേര് പൂനാംബന്‍ മദാം. വയസ്സ് 41. ജാംനഗറില്‍ നിന്നുുള്ള എംപിയാണ് ഇവര്‍. വെറും 31 സെക്കന്റ് നൃത്തം ചെയ്തപ്പോള്‍ വേദിയില്‍ കുമിഞ്ഞ് കൂടിയത് മൂന്ന് കോടി രൂപയാണ്.

Poonamben Madam

ഗുജറാത്തിലെ വരാവലില്‍ ആണ് സംഭവം. യാദവ സമൂഹം സംഘടിപ്പിച്ച ഭാഗവത കഥാ പരിപാടിയായിരുന്നു വേദി. പൂനംബന്‍ യാദവ വിഭാഗത്തില്‍ പെട്ട ആളാണ്.

നിരവധി ആളുകള്‍ക്കൊപ്പമാണ് പൂനംബന്‍ ചുവട് വച്ചത്. ഇത് കണ്ടതോടെ ആളുകള്‍ക്ക് ഹരമായി പിന്നീട് നോട്ടുകള്‍ പെയ്തിറങ്ങുന്ന കാഴ്ചയാണ് കണ്ടത്.

സംഭവം എന്തായാലും ദേശീയ മാധ്യമങ്ങളിലെല്ലാം വാര്‍ത്തയായി. ഇങ്ങനെ പണം സമാഹരിക്കുന്നതില്‍ ഒരു തെറ്റും ഇല്ലെന്നാണ് എംപി പിന്നീട് പ്രതികരിച്ചത്. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി ഇത്തരത്തില്‍ പണം സമാഹരിക്കുന്നത് പതിവാണെന്നും ഇതൊരു രാഷ്ട്രീയ പരിപാടിയല്ലെന്നും അവര്‍ പറഞ്ഞു.

English summary
Rs 3 crore showered in 30 seconds as female BJP MP dances
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X