കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളെ ഉണ്ടാക്കുന്നതിനെ കുറിച്ച് ആര്‍എസ്എസ് പറയണ്ട, അവര്‍ ബാച്ചലര്‍ ക്ലബ്ബ്: ഒവൈസി

  • By Soorya Chandran
Google Oneindia Malayalam News

ഹൈദരാബാദ്: ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് അക്ബറുദ്ദീന്‍ ഒവൈസി രംഗത്ത്. ആര്‍എസ്എസ് എന്നാല്‍ അവിവാഹിതരുടെ ക്ലബ്ബ് ആണെന്നാണ് ഒവൈസിയുടെ പരിഹാസം.

ഹിന്ദു സ്ത്രീകള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കണം എന്ന സാക്ഷി മഹാരാജിന്‍റെ ആഹ്വാനത്തോട് പ്രതികരിക്കുകയായിരുന്നു അക്ബറുദ്ദീന്‍ ഒവൈസി. എന്നാല്‍ അദ്ദേഹം ആരുടേയും പേര് പരാമര്‍ശിച്ചില്ല.

Akbaruddin Owaisi

വിവാഹം കഴിക്കാത്ത ആര്‍എസ്എസ്സുകാര്‍ക്ക് എങ്ങനെ കുട്ടികളെ സൃഷ്ടിക്കുന്നതിനെ കുറിച്ച് പറയാനാകും എന്നാണ് ചോദ്യം. വിവാഹം കഴിക്കാത്തവര്‍ സന്താനോത്പാദനത്തെക്കുറിച്ച് സംസാരിക്കരുത്. സ്ത്രീകള്‍ക്ക് ഇത് സംബന്ധിച്ച് ഉപദേശവും നല്‍കരുത്. കുടുംബ ജീവിതത്തിലെ ഉത്തരവാദിത്തങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം? ആദ്യം വിവാഹം കഴിക്കൂ, എന്നിട്ട് ഉപദേശിക്കൂ... ഒവൈസിയുടെ വാക്കുകള്‍ ഇങ്ങനെയാണ്.

ആര്‍എസ്എസ് എന്നത് അവിവാഹിതരുടെ കൂട്ടമാണ്. ആര്‍എസ്എസ് പ്രചാരകര്‍ വിവാഹം കഴിക്കാറില്ല. കുടംബ ജീവിതത്തില്‍ ഭാര്യയുമായും കുട്ടികളുമായും ബന്ധപ്പെട്ട ഒരു പ്രശ്‌നത്തേയും അഭിമുഖീകരിക്കാത്തവര്‍ ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ ഉത്പാദിപ്പിക്കണം എന്ന് പറയാന്‍ ആരാണ്? ഇങ്ങനെ ഉണ്ടാകുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ഭക്ഷണവും താമസവും ജോലിയും ഒക്കെ ഉറപ്പ് നല്‍കാന്‍ ഇവര്‍ക്ക് കഴിയുമോ- ഒവൈസിയുടെ ചോദ്യങ്ങള്‍ ഇങ്ങനെയാണ്.

ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തെഹാദുല്‍ മുസ്ലിമീന്‍ നേതാവും എംഎല്‍എയും ആണ് അക്ബറുദ്ദീന്‍ ഒവൈസി. പാര്‍ട്ടിയുടെ 57-ാം രൂപീകരണ ദിനാഘോഷത്തിനിടെ ഹൈദരാബാദില്‍ വച്ചായിരുന്നു ഒവൈസിയുടെ പ്രസംഗം. ഹൈദരാബാദ് എംപിയായ അസാവുദ്ദീന്‍ ഒവൈസിയുടെ ഇളയ സഹോദരനാണ് അക്ബറുദ്ദീന്‍ ഒവൈസി.

English summary
RSS shouldn’t talk about producing babies: Akbaruddin Owaisi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X