കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വർഗീയ കലാപങ്ങൾ കുട്ടികൾ പഠിക്കണ്ട !!! പാഠപുസ്തകങ്ങളിൽ നിന്ന് കലാപങ്ങൾ നീക്കണമെന്ന് ആർഎസ്എസ്!!!

മുഗൾ ചക്രവർത്തിമാരെ കുറിച്ച് പ്രകീർത്തിക്കുന്ന ഭാഗങ്ങളും ഒഴിവാക്കണം

  • By Ankitha
Google Oneindia Malayalam News

ദില്ലി: പാഠപുസ്തകങ്ങളിൽ നിന്ന് 2002 ൽ നടന്ന കലാപങ്ങളെ കുറിച്ചുള്ള പാഠഭാഗങ്ങൾ നീക്കണമെന്ന് ആർഎസ്എസ്. എൻസിആർടിയോട് ആർഎസ്എസ് ചിന്തകൻ ദിനാഥ് ബാത്ര അവശ്യപ്പെട്ടു.കൂടാതെ മുഗൾ ചക്രവർത്തിമാരെ കുറിച്ച് പ്രകീർത്തിക്കുന്ന ഭാഗങ്ങളും അറബ്, ഹിന്ദി, ഉറുദു, ഇംഗ്ലീഷ് എന്നീ പദങ്ങളും പാഠ പുസ്തകത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന് എൻസിആർടിയോട് കത്തിലൂടെയാണ് ആവശ്യപ്പെട്ടത്.

 നാടും ജനങ്ങളും ഒരുങ്ങി രാഷ്ട്രപതിയെ സ്വീകരിക്കാൻ!!!രാം നാഥ് കോവിന്ദ് ഇന്ത്യയുടെ പ്രഥമ പൗരൻ!!!!! നാടും ജനങ്ങളും ഒരുങ്ങി രാഷ്ട്രപതിയെ സ്വീകരിക്കാൻ!!!രാം നാഥ് കോവിന്ദ് ഇന്ത്യയുടെ പ്രഥമ പൗരൻ!!!!!

ചൈനക്കെതിരെ ഒരുമുഴം മുന്‍പേ എറിഞ്ഞ് ഇന്ത്യ!!! അതിര്‍ത്തിയിൽ ഇന്ത്യൻ ടണല്‍ !!!ചൈനക്കെതിരെ ഒരുമുഴം മുന്‍പേ എറിഞ്ഞ് ഇന്ത്യ!!! അതിര്‍ത്തിയിൽ ഇന്ത്യൻ ടണല്‍ !!!

ചരിത്ര പുസ്തകങ്ങളിൽ ശിവജി, മഹാറാണ പ്രതാഭ്, വിവേകാനന്ദ്, സുഭാഷ് ചന്ദ്ര ബോസ്, തുടങ്ങിയവരെ കുറിച്ചുള്ള പാഠഭാഗങ്ങൾ പുസ്തകത്തിൽ വളരെ കുറച്ച് ഭാഗങ്ങളിൽ മാത്രമേയുള്ളൂവെന്നും ബാക്കി ഭൂരിഭാഗം ഭാഗങ്ങളിലും കലാപങ്ങളെ കുറിച്ചാണെന്നും ദിനാഥ് ബാത്ര അറിയിച്ചു.കുട്ടികളെ കലാപങ്ങലെ കുറിച്ചു പഠിപ്പിക്കുന്നത് അവരിൽ നിരുത്സമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ncrt

കൂടാതെ ദില്ലി സർവകലാശാല സിലബസിൽ നിന്ന് എകെ രാമാനുജന്റെ ലേഖനങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് ദിനാഥ് ബാത്ര നേരത്തെ ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുസ്ലീങ്ങൾക്കെതിരെ നടന്ന ഗുജറാത്ത് കലാപം എന്ന തലക്കെട്ടിൽ നിന്ന് മുസ്ലീങ്ങൾക്കെതിരെ എന്ന ഭാഗം 12 ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കൻ കഴിഞ്ഞ മാസം എൻസിആർടി തീരുമാനിച്ചിരുന്നു.

English summary
A right-wing group has a bizarre list of recommendations for the National Council of Educational Research and Training (NCERT), which recently invited suggestions from the public for its review of school text books.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X