കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാതി സംവരണം വേണ്ടെന്ന് വീണ്ടും ആര്‍എസ്എസ്

  • By Anwar Sadath
Google Oneindia Malayalam News

ജയ്പുര്‍: രാജ്യത്ത് ജാതി സംവരണം ആവശ്യമില്ലെന്ന് വ്യക്തമാക്കി വീണ്ടും ആര്‍എസ്എസ്. ജയ്പുര്‍ സാഹിത്യോത്സവ വേദിയില്‍ സംസാരിക്കവെ ആര്‍ എസ് എസ് നേതാവ് മന്‍മോഹന്‍ വൈദ്യയാണ് ജാതിസംവരണത്തിലെതിരെ രംഗത്തെത്തിയത്. സംവരണമല്ല പകരം അവസരങ്ങളാണ് സൃഷ്ടിക്കപ്പെടേണ്ടതെന്ന് മന്‍മോഹന്‍ വൈദ്യ പറഞ്ഞു.

സംവരണത്തിനെതിരെ ഡോ. അംബേദ്കര്‍ തന്നെ പറഞ്ഞിട്ടുണ്ട്. നിരന്തരമായി തുടരുന്ന സംവരണ നയം ഒരു രാജ്യത്തിനും അഭികാമ്യമല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ജാതി സംവരണത്തിന് അവസാനമുണ്ടാകണം. എല്ലാവര്‍ക്കും തുല്യ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്ന ഒരു കാലം സംജാതമാകണമെന്നും തുല്യ അവസരങ്ങള്‍ ലഭിക്കുമ്പോഴേ അന്യവത്കരണവും അസമാനതയും അവസാനിക്കുവെന്നും മന്‍മോഹന്‍ വൈദ്യ കൂട്ടിച്ചേര്‍ത്തു.

rss

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആര്‍ എസ് എസ് നേതാവിന്റെ വിവാദ പ്രസംഗമെന്നത് ശ്രദ്ധേയമാണ്. സംവരണ വിഭാഗങ്ങളുടെ വോട്ട് ബിജെപിക്കെതിരാകാന്‍ ആര്‍എസ്എസ് നിലപാട് കാരണമായേക്കും. അതുകൊണ്ടുതന്നെ ബിജെപി നേതാക്കള്‍ ഇതിനെതിരെ തെരഞ്ഞെടുപ്പില്‍ നിലപാട് സ്വീകരിക്കാനാണ് സാധ്യത. നേരത്തെയും പല ആര്‍എസ്എസ് നേതാക്കളും ജാതി സംവരണത്തിനെതിരെ രംഗത്തെത്തിയിരുന്നു.


English summary
RSS Leader's Take On Reservation Could Stress BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X