കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എത്ര രാജ്യങ്ങളില്‍ ആര്‍എസ്എസ് ശാഖയുണ്ട്? 10, 20, 30? അല്ല അതുക്കും മേലെ!

  • By Kishor
Google Oneindia Malayalam News

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സാസ്‌കാരിക സംഘടന എന്നാണ് രാഷ്ട്രീയ സ്വയം സേവക് സംഘം എന്ന ആര്‍ എസ് എസ് അറിയപ്പെടുന്നത്. 1925 ല്‍ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാര്‍ തുടങ്ങിവെച്ച ആര്‍ എസ് എസിനെ ഒരു അന്തര്‍ദേശീയ സംഘടന എന്ന് വേണം ഇപ്പോള്‍ വിളിക്കാന്‍. ഒന്നും രണ്ടുമല്ല, 39 രാജ്യങ്ങളിലാണ് ഇന്ന് ആര്‍ എസ് എസിന് ശാഖയുള്ളത്.

അമേരിക്ക, ബ്രിട്ടന്‍, ഗള്‍ഫ് നാടുകള്‍ എന്നിവ ഉള്‍പ്പെടെയാണ് 39 രാജ്യങ്ങളില്‍ ആര്‍ എസ് എസ് ശാഖയുള്ളത്. ഇന്ത്യയ്ക്ക് പുറത്തുപോയാല്‍ ആര്‍ എസ് എസിന്റെ രാഷ്ട്രീയം പക്ഷേ കുറച്ചൊന്നു മാറും. രാജ്യത്തിന് പുറത്തായതിനാല്‍ പേരിലെ രാഷ്ട്രീയ എന്നത് മാറി ഹിന്ദു സ്വയം സേവക സംഘ് എന്നാകും. ലോകം മുഴുവനുമുള്ള ഹിന്ദുക്കളെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണിത്. വേറെയുമുണ്ട് മാറ്റങ്ങള്‍ കാണൂ....

യൂണിഫോമില്‍ മാറ്റം

യൂണിഫോമില്‍ മാറ്റം

കാക്കി ട്രൗസറും വെള്ള കുപ്പായവുമാണ് ആര്‍ എസ് എസിന്റെ യൂണിഫോം, അത് പക്ഷേ നാട്ടില്‍. നാട് വിട്ടാല്‍ കറുത്ത പാന്റ്‌സും വെളുത്ത ഷര്‍ട്ടുമാകും യൂണിഫോം.

മുദ്രാവാക്യവും മാറും

മുദ്രാവാക്യവും മാറും

ഭാരത് മാതാ കീ ജയ് എന്നതാണ് ആര്‍ എസ് എസിന്റെ ഏറ്റവും പ്രശസ്തമായ മുദ്രാവാക്യം. വിശ്വ ധര്‍മ കീ ജയ് എന്നാകും വിദേശത്തെത്തിയാല്‍ ഈ മുദ്രാവാക്യം.

എന്ത് കൊണ്ട് പേരുമാറ്റം

എന്ത് കൊണ്ട് പേരുമാറ്റം

വിദേശത്ത് ആര്‍ എസ് എസിനെ രാഷ്ട്രീയ സ്വയം സേവക് സംഘം എന്ന് വിളിക്കാറില്ല എന്നാണ് മുംബൈ കോര്‍ഡിനേറ്റര്‍ രമേഷ് സുബ്രഹ്മണ്യന്‍ പറയുന്നത്. വിദേശത്തെ സംഘ പ്രവര്‍ത്തനങ്ങളുടെ ചുമതല ഇദ്ദേഹത്തിനാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍

ഗള്‍ഫ് രാജ്യങ്ങളില്‍

പരസ്യമായി ശാഖ എടുക്കുന്നതിന് പല സ്ഥലങ്ങളിലും പ്രയാസമുണ്ട്. അവിടങ്ങളില്‍ വീടുകളിലും മറ്റുമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ 5 രാജ്യങ്ങളില്‍ ശാഖ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

 ആഴ്ചയില്‍ ഒന്ന്, രണ്ട്

ആഴ്ചയില്‍ ഒന്ന്, രണ്ട്

വിദേശത്ത് ആഴ്ചയില്‍ ഒന്ന് അല്ലെങ്കില്‍ രണ്ട് എന്ന കണക്കിലാണ് ശാഖ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ബ്രിട്ടണില്‍ 84 ശാഖകളാണ് ആര്‍ എസ് എസിന് ഉള്ളത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Report says Rashtriya Swayamsevak Sangh shakha spreads its wings to 39 countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X