കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു രൂപ നോട്ട് 20 വര്‍ഷത്തിനു ശേഷം തിരിച്ചെത്തി

  • By Aiswarya
Google Oneindia Malayalam News

ദില്ലി: ഒരു രൂപ നോട്ട് നമ്മളില്‍ എത്ര പേര്‍ കണ്ടിട്ടുണ്ട്. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ ഒരു പക്ഷെ ഒരു രൂപ നോട്ട് കണ്ടിച്ചു പോലുമുണ്ടാവില്ല.20 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഒരു രൂപ നോട്ട് രാജ്യത്ത് തിരിച്ചെത്തി.പുറത്തിറക്കിയിരിക്കുന്നു.

ഫിനാന്‍സ് സെക്രട്ടറി രാജീവ് മെഹ്‌റിഷിയുടെ ഒപ്പോടു കൂടിയുള്ള നോട്ടാണു പുറത്തിറങ്ങിയിരിക്കുന്നത്. രാജസ്ഥാനിലെ നത്ദ്വാരയിലുള്ള ശ്രീനാഥ്ജി അമ്പലത്തില്‍ നടന്ന ചടങ്ങില്‍ മെഹിര്‍ഷിതന്നെയാണ് നോട്ട് ആദ്യമായി പുറത്തിറക്കിയത്.

1rupeees.jpg

1994 നവംബറിലാണ് ഒരു രൂപയുടെ നോട്ട് അവസാനമായി ഇന്ത്യയില്‍ അച്ചടിച്ചത്. നോട്ടുകള്‍ മാറ്റിയ ശേഷം ഒരു രൂപ രണ്ടു രൂപ അഞ്ചു രൂപ എന്നിവയുടെ നാണയങ്ങള്‍ പ്രചാരണത്തില്‍ ആക്കുന്നതിനും വലിയ തുകയുടെ നോട്ട് അച്ചടിക്കുന്നതിനും വേണ്ടിയാണു ചെറു തുകയുടെ നോട്ടുകളുടെ അച്ചടി നിര്‍ത്തിയത്.

കാഴ്ചയില്‍ പുതിയ പരിഷ്‌കരണങ്ങളുമായാണ് പുതിയ ഒരു രൂപ നോട്ടിറങ്ങിയിട്ടുള്ളത്. ഇരുവശങ്ങള്‍ക്കും റോസും പിങ്കും ഇഴചേര്‍ന്ന നിറമാണുള്ളത്. മുഖഭാഗത്ത് അശോകചക്രവും, മധ്യഭാഗത്തായി ഒന്നെന്ന സംഖ്യയും. മറുവശത്ത് ഒ.എന്‍.ജി.സിയുടെ പര്യവേക്ഷണ കപ്പലായ 'സാഗര്‍ സാമ്രാട്ടിന്റെ' ചിത്രവും 15 ഇന്ത്യന്‍ ഭാഷകളില്‍ രൂപയുടെ മൂല്യവും രേഖപ്പെടുത്തിയിട്ടുണ്ട്.

English summary
After a gap of over 20 years, Re 1 note has been released in the country and it bears the signature of Finance Secretary Rajiv Mehrishi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X