കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരുചക്രവാഹനങ്ങള്‍ ഓടിയ്ക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കാന്‍ തയ്യാറാകണമെന്ന് സച്ചിന്‍

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: റോഡ് നിയമം എല്ലാവരും കര്‍ശനമായി പാലിക്കേണ്ടത് അനിവാര്യമാണെന്ന് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. വര്‍ദ്ധിച്ചുവരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു സച്ചിന്‍. ശക്തമായ ബാറ്റിംഗ് പാര്‍ട്ട്‌നര്‍ഷിപ്പ് പോലെ പ്രധാനമാണ് റോഡിലിറങ്ങുന്ന വാഹനങ്ങളും കാല്‍നടയാത്രക്കാരും തമ്മിലുള്ള ധാരണയെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.

റോഡ് സുരക്ഷാ കാമ്പയിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ റോഡുകളില്‍ വര്‍ഷത്തില്‍ ഒട്ടേറെ ജീവനുകള്‍ പൊലിയുന്നു. അപകടകരമായ റോഡുകളെ സുരക്ഷിതമാക്കി മാറ്റേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

sachin3

ദില്ലിയില്‍ ആസ്റ്റര്‍ ഗ്രൂപ്പിന്റെ റോഡ് സുരക്ഷ കാമ്പയിനാണ് സച്ചിന്‍ തുടക്കം കുറിച്ചത്. റോഡപകടങ്ങളില്‍ ഒട്ടേറെ പേര്‍ മരിക്കുന്നത് ദുഃഖകരമായ കാര്യമാണ്. റോഡ് നിയമം കര്‍ശനമായി പാലിച്ചാല്‍ ഇത്തരം അപകടങ്ങള്‍ പരമാവധി കുറയ്ക്കാമെന്നും സച്ചിന്‍ പറയുന്നു.

ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മറ്റ് ധരിക്കാന്‍ തയ്യാറാകണമെന്നും സച്ചിന്‍ പറയുന്നു. ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതാണ് മിക്ക അപകടങ്ങളുടെയും കാരണമെന്നും സച്ചിന്‍ വ്യക്തമാക്കി.

English summary
Indian cricket icon Sachin Tendulkar launched a road safety campaign saying that like batting in the middle, a partnership is needed between the vehicle drivers and pedestrians to make the dangerous Indian roads safer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X