കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാന്‍ വേട്ടയില്‍ 'സുല്‍ത്താന്‍' കുറ്റവിമുക്തന്‍... സല്‍മാന് രക്ഷയായത് ഹൈക്കോടതി

Google Oneindia Malayalam News

ജെയ്പൂര്‍: കൃഷ്ണ മൃഗത്തെ വേട്ടയാടിക്കൊന്ന കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കോടതി കുറ്റവിമുക്തനാക്കി. രാജസ്ഥാന്‍ ഹൈക്കോടതിയുടേതാണ് വിധി. രണ്ട് കേസുകളിലും സല്‍മാനെ കുറ്റ വിമുക്തനാക്കിക്കൊണ്ടുള്ളതാണ് വിധി.

Read Also: ഐസിയു 'സീക്രട്ട് ഗ്രൂപ്പ്' പൂട്ടിച്ചു! ഗാന്ധിജി, മതമൗലിക വാദികള്‍? ചളിയന്‍മാരെ തോല്‍പിക്കാനാവില്ല!Read Also: ഐസിയു 'സീക്രട്ട് ഗ്രൂപ്പ്' പൂട്ടിച്ചു! ഗാന്ധിജി, മതമൗലിക വാദികള്‍? ചളിയന്‍മാരെ തോല്‍പിക്കാനാവില്ല!

നേരത്തേ കീഴ്‌ക്കോടതി സല്‍മാന്‍ ഖാനെ കുറ്റക്കാരനായി വിധിച്ചിരുന്നു. ഒരു വര്‍ഷവും അഞ്ച് വര്‍ഷവും ആയിരുന്നു സല്‍മാന് തടവ് ശിക്ഷ വിധിച്ചിരുന്നത്. എന്നാല്‍ വിചാരണ കോടതിയുടെ വിധിയ്‌ക്കെതിരെ സല്‍മാന്‍ ഹൈക്കോടതിയെ സമീപിയ്ക്കുകയായിരുന്നു.

1998 സെപ്തംബര്‍ 26, 28 തിയ്യതികളിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. 'സം സാത് സാത് ഹെ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സല്‍മാനും സംഘവും മാന്‍വേട്ട നടത്തിയത്.

മാന്‍ വേട്ട

മാന്‍ വേട്ട

1998 ല്‍ ആണ് സല്‍മാന്‍ ഖാന്‍ മാനുകളെ വേട്ടയാടിത്. ഹം സാത് സാത് ഹെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു ഇത്.

ഒന്നല്ല, രണ്ട് തവണ

ഒന്നല്ല, രണ്ട് തവണ

ഒരു തവണയല്ല സല്‍മാന്‍ ഖാന്‍ മാന്‍ വേട്ട നടത്തിയത്. ആദ്യം 1998 സെപ്തംബര്‍ 26 ന് മാനിനെ വെടിവച്ച് കൊന്നു. പിന്നീട് സെപ്തംബര്‍ 28നും സമാനമായ സംഭവം അരങ്ങേറി.

കുറ്റക്കാരന്‍, ശിക്ഷ

കുറ്റക്കാരന്‍, ശിക്ഷ

കേസില്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു. ആദ്യ സംഭവത്തില്‍ അഞ്ച് വര്‍ഷവും രണ്ടാമത്തെ സംഭവത്തില്‍ ഒരു വര്‍ഷവും തടവ് ശിക്ഷയും സല്‍മാന് വിചാരണ കോടതി വിധിച്ചു.

ഹൈക്കോടതി

ഹൈക്കോടതി

വിചാരണ കോടതി ശിക്ഷിച്ച സാഹചര്യത്തിലാണ് സല്‍മാന്‍ രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ചത്. സല്‍മാന്‍ ഖാനെ കോടതി കുറ്റ വിമുക്തനാക്കുകയും ചെയ്തു.

ജോധ്പുരില്‍

ജോധ്പുരില്‍

ആദ്യ ദിവസം ജോധ്പുരിലായിരുന്നു സല്‍മാന്റെ വേട്ട. രണ്ടാം ദവിസനം ഗോധ ഫാമിലും. രണ്ട് തവണയും സല്‍മാന് ഇരകളെ കിട്ടി.

ഒറ്റയ്ക്കല്ല

ഒറ്റയ്ക്കല്ല

സല്‍മാന്‍ ഒറ്റയ്ക്കായിരുന്നില്ല വേട്ടയ്ക്കിറങ്ങിയത്. കൂടെ നടീനടന്‍മാരായി ആറ് പേര്‍ കൂടി ഉണ്ടായിരുന്നു. എന്നാല്‍ ചീത്തപ്പേര് മുഴുവന്‍ സല്‍മാന്‍ സഖാനും.

ആയുധങ്ങളും

ആയുധങ്ങളും

ലൈസന്‍സ് ഇല്ലാത്ത തോക്കും ലൈസന്‍സ് കാലാവധി കഴിഞ്ഞ തോക്കും സല്‍മാന്റെ കൈവശം ുണ്ടായിരുന്നു എന്നായിരുന്നു കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.

പിഴശിക്ഷയും

പിഴശിക്ഷയും

സല്‍മാന്‍ ഖാന് ജയില്‍ ശിക്ഷ മാത്രമായിരുന്നില്ല വിചാരണ കോടതി വിധിച്ചത്. ആദ്യ കേസില്‍ 25,000 രൂപ പിഴ ശിക്ഷയും വിധിച്ചു.

പ്രോസിക്യൂഷന് പിഴച്ചു

പ്രോസിക്യൂഷന് പിഴച്ചു

പ്രോസിക്യൂഷന്‍ വാദം ഹൈക്കോടതിയില്‍ ദുര്‍ബലമായിരുന്നോ എന്നതാണ് ഇപ്പോഴത്തെ സംശയം. പ്രോസിക്യൂഷന്റെ വാദങ്ങള്‍ മുഴുവന്‍ ഹൈക്കോടതി തള്ളുകയായിരുന്നു.

സുപ്രീം കോടതി

സുപ്രീം കോടതി

രാജസ്ഥാന്‍ സര്‍ക്കാര്‍ ഈ കേസ് അത്ര പെട്ടെന്ന് അവസാനിപ്പിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചേയ്ക്കും.

 വിവാദ നായകന്‍

വിവാദ നായകന്‍

സല്‍മാന്‍ ഖാന്‍ എന്നും ഒരു വിവാദ നായകന്‍ ആണ്. റോഡരികില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് മുകളിലൂടെ കാര്‍ ഓടിച്ചുകയറ്റിയ സംഭവം വലിയ കോളിളക്കം സൃഷ്ടിടിരുന്നു.

സുല്‍ത്താന്റെ വിജയം

സുല്‍ത്താന്റെ വിജയം

എന്ത് വിവാദങ്ങളുണ്ടായുണ്ടായാലും കൃത്യമായ ഇടവേളകളില്‍ വന്‍ ഹിറ്റുകള്‍ സൃഷ്ടിയ്ക്കുന്ന താരമാണ് സല്‍മാന്‍. ഇപ്പോഴിതാ സുല്‍ത്താന്‍ തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്.

English summary
Salman Khan has been acquitted in both the Blackbuck poaching cases.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X