കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഝോത സ്‌ഫോടനം: സ്വാമി അസീമാനന്ദിന് ജാമ്യം, കുറ്റവിമുക്തനാക്കി!!

Google Oneindia Malayalam News

ദില്ലി: സംഝോത എക്സ്പ്രസ് സ്ഫോടനക്കേസിലെ പ്രതി സ്വാമി അസീമാനന്ദയ്ക്ക് ജാമ്യം. 2010 ഡിസംബര്‍ മുതല്‍ ജയിലില്‍ കഴിയുന്ന അസീമാന്ദിന് 2007ലെ മക്ക മസ്ജിദ് സ്‌ഫോടനേക്കേസിലാണ് ജാമ്യം ലഭിച്ചിട്ടുള്ളത്. ഹൈദരാബാദ് ഹൈക്കോടതിയാണ് വ്യാഴാഴ്ച അസീമാനന്ദിന് ഏഴ് വര്‍ഷത്തിന് ശേഷം ജാമ്യം അനുവദിച്ചത്.

ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നതിന് ശേഷം ഉത്തരവിനെതിരെ കോടതിയെ സമീപിക്കണോ എന്ന് തീരുമാനിക്കുമെന്ന നിലപാടിലാണ് എന്‍ഐഎ. എന്നാല്‍ അസിമാന്ദിന്റെ വയസ് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചതെന്നാണ് സൂചന. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് സ്വാമിയെ വിട്ടയച്ചിട്ടുള്ളത്.

swami-aseemanand

അജ്മീര്‍ ദര്‍ഗ്ഗ സ്‌ഫോടനക്കേസില്‍ കഴിഞ്ഞ ആഴ്ച അസീമാനന്ദിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് ജാമ്യം ലഭിക്കുന്നത്. ഈ ഉത്തരവും എന്‍ഐഎ പരിശോധിച്ചുവരികയാണെന്നും ഉടന്‍ നിയമോപദേശം തേടുമെന്നും സൂചനയുണ്ട്. സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ മുഖ്യപ്രതിയായിരുന്നിട്ടും 2014ല്‍ അസീമാനന്ദിന് ജാമ്യം നല്‍കിയതിനെതിരെ എന്‍ഐഎ അപ്പീല്‍ നല്‍കിയിരുന്നില്ല. ആഗ്‌സതില്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതികളാണ് അസീമാനന്ദിന് ജാമ്യം അനുവദിച്ചത്. 68 പേരുടെ മരണത്തിനിടയാക്കിയ 2007ലെ സംഝോത എസ്പ്രസ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയാണ്.

English summary
In jail since December 2010, right-wing activist Swami Aseemanand is set to walk free with a Hyderabad court on Thursday giving him bail in the 2007 Mecca Masjid bomb blast case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X