കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ജയ് ദത്ത് വീണ്ടും ജയിലിലേക്കോ!!! മുംബൈ സ്ഫോടനപരമ്പരക്കേസില്‍ ദത്തിനെ ജയിലിലടക്കാം!!!

ശിക്ഷാകാലാവധി പൂര്‍ത്തിയാകും മുന്‍പ് ദത്തിനെ വിട്ടയച്ചത് എന്തിനാണെന്നു സര്‍ക്കാരിനോടു ഹൈക്കോടതി ചോദിച്ചിരുന്നു

  • By Ankitha
Google Oneindia Malayalam News

മുംബൈ: നടന്‍ സഞ്ജയ് ദത്തിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍. 1993ലെ മുംബൈ സ്ഫോടനപരമ്പരക്കേസില്‍ ശിക്ഷാകാലാവധി തീരുന്നതിനു മുന്‍പ് സഞ്ജയ് ദത്തിനെ ജയില്‍ മോചിതനാക്കിയതു നിയമവിധേയമായിട്ടല്ലെങ്കില്‍ ഉത്തരവു പിൻവലിക്കാമെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. വിട്ടയയ്ക്കുന്നതിന് അദ്ദേഹത്തിന്റെ സ്റ്റാറ്റസ് കാരണമായെന്നു കോടതിക്കു തോന്നുന്നുണ്ടെങ്കില്‍ ദത്തിനെ വീണ്ടും ജയിലില്‍ അടയ്ക്കാം.

പാകിസ്താൻ ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ ഒരുങ്ങിയത്രേ!!! വെളിപ്പെടുത്തലുമായി മുഷ്റഫ്പാകിസ്താൻ ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ ഒരുങ്ങിയത്രേ!!! വെളിപ്പെടുത്തലുമായി മുഷ്റഫ്

ശിക്ഷാകാലാവധി പൂര്‍ത്തിയാകും മുന്‍പ് ദത്തിനെ വിട്ടയച്ചത് എന്തിനാണെന്നു സര്‍ക്കാരിനോടു ഹൈക്കോടതി ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണു സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്.നല്ല നടപ്പിനു വിധിച്ചാണു ശിക്ഷാകാലാവധി തീരാന്‍ എട്ടുമാസം ബാക്കിയുള്ളപ്പോള്‍ ദത്തിനെ വിട്ടയച്ചത്. ശിക്ഷാ ഇളവു നല്‍കാന്‍ ആധാരമാക്കിയ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നു വിശദീകരിച്ചു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു. സഞ്ജയ് ദത്തിന്റെ പെരുമാറ്റവും സമീപനവും നല്ലതായെന്നു ജയില്‍ വകുപ്പു കണ്ടെത്തിയത് എങ്ങനെയെന്നും ശിക്ഷയുടെ പകുതി കാലയളവും പരോളിലും മറ്റുമായിരുന്ന ഒരാളുടെ സ്വഭാവം നല്ലതാണെന്ന് എങ്ങനെയാണ് അധികൃതര്‍ക്കു മനസ്സിലായതെന്നും കോടതി ചോദിച്ചിരുന്നു.

Sanjay Dutt

സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട ആയുധം കൈവശം വച്ച കേസില്‍ ആറു വര്‍ഷമാണു സഞ്ജയ് ദത്തിനു വിചാരണക്കോടതി ജയില്‍ശിക്ഷ വിധിച്ചിരുന്നത്. ജാമ്യത്തിലായിരുന്ന ദത്ത്, ശിക്ഷ സുപ്രീംകോടതി ശരിവച്ചതിനെത്തുടര്‍ന്ന് 2013ല്‍ കീഴടങ്ങി പുണെ യേര്‍വാഡ ജയിലിലേക്കു മടങ്ങി. ശിക്ഷാകാലാവധി അവസാനിക്കുന്നതിന് എട്ടു മാസം മുന്‍പ് 2016 ഫെബ്രുവരിയില്‍ നടനെ വിട്ടയയ്ക്കുകയായിരുന്നു.

English summary
The Maharashtra government told the Bombay High Court on Thursday that although it had not flouted any norms in remitting actor Sanjay Dutt’s sentence in the 1993 blasts case, yet, if the court disagreed, and detected a mistake, it could order for Dutt to be “sent back to jail“.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X